സംഗീത സംവിധായകനും ഗിത്താറിസ്റ്റും ഗാനരചയിതാവുമായ ജോണ്‍ പി വര്‍ക്കി അന്തരിച്ചു

ലണ്ടന്‍ ട്രിനിറ്റി കോളേജില്‍ നിന്നും സംഗീത പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം ഗിത്താറിസ്റ്റായി കരിയര്‍ ആരംഭിച്ചു.
 
'നെയ്ത്തുകാരന്‍', 'കമ്മട്ടിപാടം', 'ഒളിപോര്', 'ഉന്നം', 'ഈട', 'പെന്‍കൊടി' എന്നിവയാണ് ജോണ്‍ പി വര്‍ക്കി സംഗീതം ഒരുക്കിയ മലയാള ചിത്രങ്ങള്‍.

സംഗീത സംവിധായകനും ഗിത്താറിസ്റ്റും ഗാനരചയിതാവുമായ ജോണ്‍ പി വര്‍ക്കി അന്തരിച്ചു. 52 വയസ്സായിരുന്നു. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് വീട്ടില്‍ കുഴഞ്ഞു വീണതിനേത്തുടര്‍ന്നാണ് അന്ത്യം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകള്‍ക്കായി സംഗീതം ഒരുക്കിയിട്ടുണ്ട്. 'നെയ്ത്തുകാരന്‍', 'കമ്മട്ടിപാടം', 'ഒളിപോര്', 'ഉന്നം', 'ഈട', 'പെന്‍കൊടി' എന്നിവയാണ് ജോണ്‍ പി വര്‍ക്കി സംഗീതം ഒരുക്കിയ മലയാള ചിത്രങ്ങള്‍. കമ്മട്ടിപ്പാടത്തിലെ 'പറ...പറ', 'ചിങ്ങമാസത്തിലെ' എന്നീ പാട്ടുകള്‍ക്കാണ് ജോണ്‍ സംഗീതം നല്‍കിയത്.

ലണ്ടന്‍ ട്രിനിറ്റി കോളേജില്‍ നിന്നും സംഗീത പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം ഗിത്താറിസ്റ്റായി കരിയര്‍ ആരംഭിച്ചു. 1995 ല്‍ അവിയല്‍ ബാന്റിന് തുടക്കം കുറിച്ചു. രണ്ടായിരത്തില്‍ അവിയല്‍ ബാന്റിലൂടെ പുതുതലമുറയുടെ താരമായി മാറിയിരുന്നു. നൂറുകണക്കിന് വേദികളില്‍ ഗിത്താര്‍ ആലപിച്ച് യുവജനങ്ങളുടെ ഇടയില്‍ പ്രിയങ്കരനായ വൃക്തിയാണ് ജോണ്‍.