സിനിമാ സംവിധായകന്‍ അശോകന്‍ അന്തരിച്ചു

കൊച്ചി ലേക്ഷോര്‍ ആശുപത്രിയില്‍ രാത്രി 7:50നായിരുന്നു അന്ത്യം. അശോകന്‍ എന്ന പേരില്‍ ചലച്ചിത്ര സംവിധാന രംഗത്ത് സജീവമായിരുന്നു.
 

സിനിമ സംവിധായകനും ഐടി വ്യവസായ സംരംഭകനുമായ രാമന്‍ അശോക് കുമാര്‍ (60) അന്തരിച്ചു. കൊച്ചി ലേക്ഷോര്‍ ആശുപത്രിയില്‍ രാത്രി 7:50നായിരുന്നു അന്ത്യം. അശോകന്‍ എന്ന പേരില്‍ ചലച്ചിത്ര സംവിധാന രംഗത്ത് സജീവമായിരുന്നു.
അശോകന്‍ താഹ കൂട്ടുകെട്ടില്‍ നിരവധി സിനിമകള്‍ പുറത്തിറങ്ങിയിരുന്നു. ഏറെ കാലമായി സിംഗപ്പൂരിലായിരുന്നു താമസം. തിരുവനന്തപുരം വര്‍ക്കല സ്വദേശിയാണ്.