നിറത്തിന്റെ പേരിലും ശരീരത്തിന്റെ പേരിലും വിമര്‍ശനങ്ങള്‍ നേരിട്ടു ; സയനോര

കുട്ടിക്കാലത്തൊക്കെ, പാട്ടു പാടുന്ന കുട്ടി എന്നതിനപ്പുറം താന്‍ എന്ന ഒരാള്‍ എല്ലാവര്‍ക്കും അദൃശ്യയായിരുന്നു.
 

തനിക്കെതിരെ നടക്കുന്ന ബോഡി ഷെയ്മിംഗിനെതിരെ പ്രതികരിച്ച് ഗായിക സയനോര രംഗത്തെത്താറുണ്ട്. ചെറുപ്പം മുതല്‍ കടുത്ത രീതിയില്‍ ബോഡി ഷെയ്മിംഗ് നേരിട്ടതിനെ കുറിച്ച് താരം തുറന്നു പറയാറുമുണ്ട്. ആ ദുഖം നല്‍കിയ വേദനയാണ് കഷ്ടതകളെ തരണം ചെയ്യാന്‍ തനിക്ക് ശക്തി പകര്‍ന്നത് എന്നാണ് സയനോര ഇപ്പോള്‍ പറയുന്നത്.

നിറത്തിന്റെ പേരിലും ശരീരത്തിന്റെ പേരിലും വിമര്‍ശനങ്ങള്‍ നേരിട്ടു. ആ ദുഖം നല്‍കിയ വേദനയാണ് കഷ്ടതകളെ തരണം ചെയ്യാന്‍ തനിക്ക് ശക്തി പകര്‍ന്നത്. നിറത്തിന്റെ കാര്യം പറയുകയാണെങ്കില്‍, ഈയിടെ താന്‍ ഒരു അഭിമുഖത്തില്‍ പങ്കെടുത്തപ്പോള്‍, അവതാരക തന്നോട് 'സ്‌കിന്‍ നല്ലതാണല്ലോ' എന്ന് പറഞ്ഞു.അത്തരം അഭിനന്ദനങ്ങളൊന്നും തനിക്ക് മുമ്പ് ലഭിച്ചിരുന്നില്ല. കുട്ടിക്കാലത്തൊക്കെ, പാട്ടു പാടുന്ന കുട്ടി എന്നതിനപ്പുറം താന്‍ എന്ന ഒരാള്‍ എല്ലാവര്‍ക്കും അദൃശ്യയായിരുന്നു. കാണാന്‍ ഭംഗിയുണ്ട് എന്നൊന്നും ഇതുവരെ ആരും പറഞ്ഞിട്ടില്ല. സമൂഹം കാണിച്ചു തന്ന ഇത്തരം വഴികളിലൂടെ നടന്ന്, സ്വയം വെറുത്തിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു.
എന്നാല്‍ ഇപ്പോള്‍ കുറെയൊക്കെ മാറ്റം വന്നിട്ടുണ്ട്. നിലവിലെ സാമൂഹ്യ വ്യവസ്ഥിതിക്കുള്ളില്‍ നിന്നുകൊണ്ട് തന്നെ വേറിട്ട് നില്‍ക്കുക. അതാണ് താന്‍ പിന്തുടരുന്ന രീതി. 'ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍' കാംപെയ്ന്‍ നടന്ന സമയത്താണ് താന്‍ ഈ വിഷയത്തെ കുറിച്ച് ആദ്യമായി ഒരു ഫെയ്‌സ്ബുക്ക് കുറിപ്പ് എഴുതിയത്.

എന്നാല്‍, അത്തരം എഴുത്തുകളിലൂടെ ആള്‍ക്കാരുടെ ചിന്താഗതി മാറ്റാമെന്നുള്ള ധാരണയൊന്നും ഇപ്പോഴില്ല ,താരം പറഞ്ഞു.