യുവ നടൻ ധീരജ് ഡെന്നി വിവാഹിതനായി

 

യുവ നടൻ ധീരജ് ഡെന്നി വിവാഹിതനായി. വധു തൃശൂര്‍ സ്വദേശിയായി ആൻമരിയ ആണ്. വിവാഹ വിരുന്നിന് ടൊവിനൊ തോമസ് കുടുംബസമേതം എത്തി. വിവാഹ വിരുന്നില്‍ നിവിൻ പോളിയുടെ ഭാര്യ റിന്നയും പങ്കെടുത്തു.

 ധീരജ് ചെറുപ്പം മുതലേ നാടകങ്ങളില്‍ സജീവമായിരുന്ന നടനാണ് . വെള്ളിത്തിരയിലേക്ക് കടക്കുന്നത് ‘വൈ’ എന്ന സിനിമയിലൂടെയാണ്. ‘കല്‍ക്കി’ എന്ന സിനിമയുടെയും ഭാഗമായിരുന്നു ധീരജ്. നായകനായി ‘കര്‍ണൻ നെപ്പോളിയൻ ഭഗത്‍സിംഗ്’ എന്ന സിനിമയില്‍ അഭിനയിച്ചു. കസിൻ സഹോദരങ്ങളാണ് ധീരജും നിവിൻ പോളിയും ടൊവിനൊയും തോമസും . ധീരജ് നിവിൻ പോളിയുടെ അച്ഛന്റെ സഹോദരന്റെ മകനാണ്. ടൊവിനൊ ധീരജിന്റെ അമ്മയുടെ സഹോദരന്റെ മകനാണ്.