ഒരു ചിത്രത്തിന് 100 കോടി എന്ന തരത്തില്‍ ശമ്പളം ആവശ്യപ്പെടുന്നത് സിനിമയെ ദോഷകരമായി ബാധിക്കും ; താരങ്ങളുടെ പ്രതിഫലത്തില്‍ പ്രതികരിച്ച് നവാസുദ്ദീന്‍ സിദ്ദിഖി

സിനിമയുടെ ബജറ്റ് തന്നെയാണ് അതിനെ ഹിറ്റ് ആക്കുകയോ ഫ്‌ലോപ്പ് ആക്കുകയോ ചെയ്യുന്നത് നവാസുദ്ദീന്‍ സിദ്ദിഖി കൂട്ടിച്ചേര്‍ത്തു.
 

താരങ്ങളുടെ പ്രതിഫലം ബാധ്യതകളാകുന്നതിനെ കുറിച്ച് തുറന്നുപറഞ്ഞ് നടന്‍ നവാസുദ്ദീന്‍ സിദ്ദിഖി. ഒരു ചിത്രത്തിന് 100 കോടി എന്ന തരത്തില്‍ ശമ്പളം ആവശ്യപ്പെടുന്നത് സിനിമയെ ദോഷകരമായി ബാധിക്കും. ഒരു സിനിമയുടെ ബഡ്ജറ്റ് ഇത് കാരണം പരിധിക്ക് അപ്പുറം എത്തുന്നു ഇത് പരാജയ കാരണമാകുന്നു. നടന്മാരോ സംവിധായകരോ കഥാകൃത്തുക്കളോ ചിലപ്പോള്‍ ഇവിടെ പരാജയപ്പെടണമെന്നില്ല. സിനിമയുടെ ബജറ്റ് തന്നെയാണ് അതിനെ ഹിറ്റ് ആക്കുകയോ ഫ്‌ലോപ്പ് ആക്കുകയോ ചെയ്യുന്നത് നവാസുദ്ദീന്‍ സിദ്ദിഖി കൂട്ടിച്ചേര്‍ത്തു.

ഇന്നത്തെ സിനിമ രംഗത്തിന് ബിഗ് ബജറ്റ് ആണോ അല്ലെങ്കില്‍ വലിയ ആശയങ്ങളാണോ വേണ്ടത് എന്ന ചോദ്യത്തിന് ചരിത്രപരമായി പണം എല്ലായ്‌പ്പോഴും നല്ല ആശയങ്ങളെ പിന്തുടരുകയായിരുന്നു എന്ന്  നവാസുദ്ദീന്‍ സിദ്ദിഖി പറഞ്ഞു. 'എനിക്ക് ഒരു ട്രില്യണ്‍ ഡോളര്‍ ബജറ്റ് ഉണ്ട്, എന്നാല്‍ നല്ല ആശയം സിനിമയ്ക്ക് ലഭിച്ചില്ലെങ്കില്‍, എന്റെ ട്രില്യണ്‍ ഡോളര്‍ പോക്കറ്റില്‍ നിന്നും പോകും' അദ്ദേഹം പറഞ്ഞു.