അനൂപ് മേനോൻ്റെ ” കിംഗ് ഫിഷ് ” ഇന്ന് യുഎഇ/ജിസിസിയിൽ : തീയറ്റെർ ലിസ്റ്റ് കാണാം

 

അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ കിംഗ് ഫിഷ്’. ഏറെ നാളായി ചിത്രീകരണം പൂര്‍ത്തിയായ ചിത്രം ഇപ്പോള്‍ പ്രദര്‍ശനത്തിനെത്തി .ചിത്രം 16ന് പ്രദര്‍ശനത്തിന് എത്തി മികച്ച പ്രതികരണം നേടുകയും ചെയ്തു൦. ചിത്രം ഇന്ന് യുഎഇ/ജിസിസിയിൽ പ്രദർശനത്തിന് എത്തും. ഇപ്പോൾ സിനിമയുടെ തീയറ്റർ ലിസ്റ്റ് പുറത്തുവിട്ടു.  അംജിത് എസ്.കെ ചിത്രം നിര്‍മ്മിക്കുന്ന ചിത്രത്തിന് രതീഷ് വേഗ സംഗീതം ഒരുക്കുന്നു.

അനൂപ് മേനോന്‍ ,രഞ്ജിത്, നന്ദു,നിരഞ്ജന കുറുപ്പ് ,ദിവ്യ പിള്ള ,ദുര്‍ഗ്ഗ കൃഷ്ണ , പ്രശാന്ത് അലക്സാണ്ടര്‍ , ഇര്‍ഷാദ് , ലാല്‍ ജോസ് ,മാലിനി അയ്യര്‍, വിനീഷ് ,ക്യഷ്ണപ്രഭ , നിതിന്‍ രഞ്ജി പണിക്കര്‍ ,ദാനേഷ് ആനന്ദ് , ദീപക് ആനന്ദ്, നെല്‍സണ്‍ ,അര്യന്‍ മേനോന്‍ , മാധവ് ,ജയ്കൃഷ്ണന്‍,ഇര്‍ഫാന്‍ ഇമാം ,നിലാഞ്ജനാ ഷാജു ,നിസ്സ തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.