നാലു ദിവസം കൊണ്ട് നേടിയത് 87 കോടി, 'ആട് 3' ബജറ്റ് എത്ര? വെളിപ്പെടുത്തി വിജയ് ബാബു

ആട് 3 യ്ക്ക് ഒരു രണ്ടാം ഭാഗം ഉണ്ടാകുമെന്നും അതിലൂടെ ഈ ഫ്രാഞ്ചൈസി താന്‍ അവസാനിപ്പിക്കുകയാണെന്നും മിഥുന്‍ മാനുവല്‍ തോമസ് പറഞ്ഞു.

 

ഗ്രോസ് കളക്ഷന്റെ 70- 75 ശതമാനത്തോളം അതിന്റെ ബജറ്റ് ഉണ്ടായിരുന്നു.

ആട് 3 വന്‍ വിജയം നേടി മുന്നേറുകയാണ്. സിനിമയുടെ ബജറ്റ് സംബന്ധിച്ച വിവരം പുറത്തുവിട്ടിയ്ക്കുകയാണ് നിര്‍മാതാവായ വിജയ് ബാബു. ആടിന്റെ വിജയത്തിന് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ബജറ്റിനെക്കുറിച്ചുള്ള ചോദ്യത്തിന് വിജയ് ബാബു പ്രതികരിച്ചത്.
'വളരെ നല്ല ചോദ്യമാണ്. സാധാരണ നോ കമന്റ്സ് എന്നാണ് ഞാന്‍ ഉത്തരമായിട്ട് പറയാറുള്ളത്. ഇപ്പോള്‍ വന്നിരിക്കുന്ന ഈ ഗ്രോസ് കളക്ഷന്റെ 70- 75 ശതമാനത്തോളം അതിന്റെ ബജറ്റ് ഉണ്ടായിരുന്നു. ബാക്കി നിങ്ങള്‍ കണക്ക് കൂട്ടിക്കോളൂ', വിജയ് ബാബുവിന്റെ വാക്കുകള്‍. അതേസമയം നിര്‍മ്മാതാക്കള്‍ തന്നെ പുറത്തുവിട്ടിരിക്കുന്ന കണക്കുകള്‍ അനുസരിച്ച് ചിത്രം 4 ദിവസം കൊണ്ട് നേടിയിരിക്കുന്നത് 87 കോടിയാണ്. ആഗോള ബോക്സ് ഓഫീസില്‍ നിന്നുള്ള കണക്കാണ് ഇത്.
ആട് 3 യ്ക്ക് ഒരു രണ്ടാം ഭാഗം ഉണ്ടാകുമെന്നും അതിലൂടെ ഈ ഫ്രാഞ്ചൈസി താന്‍ അവസാനിപ്പിക്കുകയാണെന്നും മിഥുന്‍ മാനുവല്‍ തോമസ് പറഞ്ഞു. ക്ലബ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിഗ് ബഡ്ജറ്റ് എപിക് ഫാന്റസി ചിത്രമായി എത്തിയ ആട് 3 വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൌസ്, ശ്രീ വേണു കുന്നപ്പിള്ളി നേതൃത്വം നല്‍കുന്ന കാവ്യാ ഫിലിം കമ്പനി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് ആട് 3 പ്രേക്ഷകരുടെ മുന്നില്‍ എത്തിയിരിക്കുന്നത്.