ശൈത്യകാലത്തെ വിശ്രമത്തിനായി യമുനോത്രി ക്ഷേത്രങ്ങള്‍ അടച്ചു

തീര്‍ഥാടന കാലം പൂർത്തിയാക്കി  ശൈത്യകാലത്തെ വിശ്രമത്തിനായി കേദാര്‍നാഥ്, യമുനോത്രി ക്ഷേത്രങ്ങള്‍  ബുധനാഴ്ച അടച്ചു. നേരത്തെ ഗംഗോത്രി ക്ഷേത്രവും അടച്ചിരുന്നു. ശൈത്യം ആരംഭിച്ചതിനെ തുടര്‍ന്ന് കേദാര്‍നാഥിലും പരിസരത്തും കനത്ത മഞ്ഞുവീഴ്ച തുടരുകയാണ്.
 
കനത്ത മഞ്ഞുവീഴ്ചയുണ്ടായിട്ടും ക്ഷേത്രം അടയ്ക്കുന്ന ചടങ്ങുകളില്‍ പങ്കെടുക്കാനായി നിരവധി വിശ്വാസികള്‍ കേദാര്‍നാഥിലെത്തി. ശൈത്യകാലത്ത് കേദാര്‍നാഥിലെ പൂജകള്‍ ഉഖീമഠിലെ ക്ഷേത്രത്തിലാണ് നടക്കുക. ഇതിനായി ക്ഷേത്രത്തിലെ പഞ്ചമുഖി ഡോലി ഉഖീമഠിലേക്ക് മാറ്റും.

ഈ സീസണില്‍ ഏതാണ്ട് 19.5 ലക്ഷം തീര്‍ഥാടകരാണ് കേദാര്‍നാഥിലെത്തിയത്. ചാര്‍ധാമുകളിലൊന്നായ ബദരീനാഥ് ക്ഷേത്രവും ഉടന്‍ അടയ്ക്കും. ഒക്ടോബര്‍ നവംബര്‍ മാസത്തില്‍ അടയ്ക്കുന്ന ഈ ക്ഷേത്രങ്ങള്‍ പിന്നീട് ഏപ്രില്‍-മെയ് സമയത്താണ് തുറക്കുക.