ശബരിമല നീലിമലയിൽ കുടിവെള്ള കുഴൽ പൊട്ടി  വൈദ്യുതി ലൈനിലേക്ക് വെള്ളം ചീറ്റി;ഒഴിവായത് വൻ  അപകടം 

ശരണപാതയിലെ നീലിമലയിൽ കുടിവെള്ള കുഴൽ പൊട്ടി വെള്ളം വൈദ്യുതി ലൈനിലേക്ക് ചീറ്റി.വൻ അപകടം ഒഴിവായി. നീലിമല ടോപ്പിൽ ഒമ്പതാം വിരിപ്പന്തലിന് സമീപം തിങ്കളാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം

 

ശബരിമല: ശരണപാതയിലെ നീലിമലയിൽ കുടിവെള്ള കുഴൽ പൊട്ടി വെള്ളം വൈദ്യുതി ലൈനിലേക്ക് ചീറ്റി.വൻ അപകടം ഒഴിവായി. നീലിമല ടോപ്പിൽ ഒമ്പതാം വിരിപ്പന്തലിന് സമീപം തിങ്കളാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. ട്രാൻസ്ഫോർമർ സ്ഥിതി ചെയ്യുന്നതിന് സമീപത്തെ 11 കെ വി വൈദ്യുത ലൈനിലേക്കാണ് പൈപ്പ് പൊട്ടിയതിനെ തുടർന്ന് വെള്ളം ശക്തമായി ചീറ്റിയത്. 

സംഭവം ശ്രദ്ധയിൽപ്പെട്ട തീർത്ഥാടകർ വിവരം അറിയിച്ചതിനെ തുടർന്ന് ജലവിതരണ വകുപ്പ് ജീവനക്കാർ എത്തി പമ്പിങ്ങിന്റെ ശക്തി കുറച്ച ശേഷം തകരാർ പരിഹരിക്കുകയായിരുന്നു. 


വൈദ്യുതി ലൈനിലേക്ക് വെള്ളം ചീറ്റിയ സമയത്ത് ഇതിൽ തൊടുവാനോ കുടിവെള്ള പൈപ്പിൽ നിന്നും വെള്ളം കുടിക്കുവാൻ ഭക്തർ ശ്രമിക്കാതിരുന്നത് മൂലം വലിയ അപകടം ഒഴിവാകുകയായിരുന്നു.