ഇത്തവണ വിഷു കണി ഈ സമയത്ത് കണ്ടാൽ വര്‍ഷം മുഴുവന്‍  ഐശ്വര്യം 

വിഷു എന്ന് പറയുമ്പോള്‍ ആദ്യം ഓര്‍മ്മയില്‍ വരുന്നതാണ് വിഷുക്കണി. വിഷുക്കണി ഒരുക്കുമ്പോള്‍ നാം ശ്രദ്ധിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതും ആയ ചില കാര്യങ്ങളുണ്ട്. ഒരു വര്‍ഷത്തേക്കുള്ള ഐശ്വര്യമാണ് വിഷുദിനത്തില്‍ നമുക്ക് കണി കാണുന്നതിലൂടെ ലഭിക്കുന്നത്. ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും സൗഭാഗ്യവും വിഷുക്കണി നിങ്ങള്‍ക്ക് നല്‍കുന്നു.

ഓരോ വര്‍ഷവും ഓരോ സമയത്താണ് വിഷുക്കണി കാണുന്നത്. ഓരോ വര്‍ഷത്തെ കണികാണലിലും ഓരോ സമയ മാറ്റങ്ങളും ഇതാണ് ഐശ്വര്യം നല്‍കുന്നതും. ഓട്ടുരുളിയില്‍ കണി വെള്ളരി ഉള്‍പ്പെടെയുള്ള കണി കാണുന്ന വസ്തുക്കള്‍ വെച്ച് നിലവിളക്കും കൃഷ്ണനേയും വെച്ചാണ് കണി കാണുന്നത്. ഈ വര്‍ഷം അതായത് മേടം 1-ന് ഏപ്രില്‍ 14 പുലര്‍ച്ചെ 3.45 മുതല്‍ 5 .15 വരെയാണ് കണികാണേണ്ടത്. ഈ വര്‍ഷം കണി കാണുന്നതിലൂടെ ഐശ്വര്യവും സമൃദ്ധിയും നിറയുന്നു.

 ഉണര്‍ന്നെഴുന്നേറ്റാല്‍ ഉടന്‍ തന്നെ കണി കാണണം. പഴമക്കാര്‍ക്ക് ഇതിനെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നു. ഇന്നുള്ളവര്‍ക്ക് പലപ്പോഴും ഇത്തരം കാര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണയില്ല എന്നതാണ് സത്യം. ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ എഴുന്നേറ്റ് വേണം കണി കാണുന്നതിന്. സൂര്യോദയം ആറുമണിക്കെങ്കില്‍ പുലര്‌ച്ചെ 4.24-നാണ് ബ്രാഹ്മമുഹൂര്‍ത്തമായി കണക്കാക്കുന്നതും വിഷുക്കണി കാണേണ്ടതും.