വെർച്വൽ ക്യൂ : ഗുരുവായൂരിൽ രണ്ടു ദിനത്തിൽ ദർശനം നേടിയത് 3088 ഭക്തർ

ഗുരുവായൂരിൽ  സുഖ ക്ഷേത്രദർശനത്തിനായി തുടങ്ങിയ  വെർച്വൽ ക്യൂ  ദർശനം വഴി ആദ്യ രണ്ടു ദിനത്തിൽ മൂവായിരത്തിലേറെ ഭക്തർ ദർശനം നേടി. 4800 ഭക്തർ ഓൺ ലൈൻ വഴി ദർശനം ബുക്ക് ചെയ്തിരുന്നു.

 

മണിക്കൂറിൽ 300 ഭക്തരെന്ന കണക്കിൽ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ദിവസവും 2400 പേർക്കാണ് വെർച്വൽ ക്യൂ ദർശനം. വെർച്വൽ ക്യൂ ദർശനത്തിനായെത്തുന്ന ഭക്തർ ഓൺലൈനിൽ ബുക്ക് ചെയ്തതിൻ്റെ രസീതിയുമായി അര മണിക്കൂർ മുൻപ്  റിപ്പോർട്ട് ചെയ്യണം.

 തൃശ്ശൂർ : ഗുരുവായൂരിൽ  സുഖ ക്ഷേത്രദർശനത്തിനായി തുടങ്ങിയ  വെർച്വൽ ക്യൂ  ദർശനം വഴി ആദ്യ രണ്ടു ദിനത്തിൽ മൂവായിരത്തിലേറെ ഭക്തർ ദർശനം നേടി. 4800 ഭക്തർ ഓൺ ലൈൻ വഴി ദർശനം ബുക്ക് ചെയ്തിരുന്നു. പരീക്ഷണടിസ്ഥാനത്തിൽ ഓഗസ്റ്റ് 4 ചൊവ്വാഴ്‌ച തുടങ്ങിയ വെർച്വൽ ക്യൂ വഴിയുള്ള ദർശനത്തിന്  ഇന്നെത്തിയത് 1606 ഭക്തരാണ്. 2400 പേർ ബുക്ക് ചെയ്തിരുന്നു. ആദ്യ ദിനത്തിൽ 1482 ഭക്തർ വെർച്വൽ ക്യൂ സൗകര്യം പ്രയോജനപ്പെടുത്തി. 

മണിക്കൂറിൽ 300 ഭക്തരെന്ന കണക്കിൽ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ദിവസവും 2400 പേർക്കാണ് വെർച്വൽ ക്യൂ ദർശനം. വെർച്വൽ ക്യൂ ദർശനത്തിനായെത്തുന്ന ഭക്തർ ഓൺലൈനിൽ ബുക്ക് ചെയ്തതിൻ്റെ രസീതിയുമായി അര മണിക്കൂർ മുൻപ്  റിപ്പോർട്ട് ചെയ്യണം. കിഴക്കേനട  ക്യൂ complex ൻ്റെ വടക്കേ അറ്റത്തെ വരിയാണ് വെർച്വൽ ക്യൂ ദർശനക്കാർക്കായി ഏർപ്പെടുത്തിയിട്ടുള്ളത്. ബുക്ക് ചെയ്യാനുപയോഗിച്ച തിരിച്ചറിയൽ രേഖ തന്നെ കയ്യിൽ കരുതണം. ഇത്  പരിശോധനക്കായി നൽകണം.

ചൊവ്വ, വ്യാഴം ദിവസങ്ങളിൽ  രാവിലെ ഏഴു മുതൽ ഉച്ചവരെ ഓരോ മണിക്കൂർ വീതവും വൈകീട്ട് നാലു മുതൽ അഞ്ചുവരെയുമാണ് ദർശനം. സെപ്റ്റംബറിലെ വെർച്വൽ ക്യൂ ദർശനത്തിനായുള്ള ബുക്കിങ്ങ് വൈകാതെ ആരംഭിക്കും.
ബുക്കിങ്ങിന് : https://guruvayurdevaswom.in