വിനായക ചതുർത്ഥി മഹോത്സവം ; കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം 20ന്
യു.കെയിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ വിനായക ഭക്തർക്കായി പ്രത്യേക അഷ്ടദ്രവ്യ മഹാഗണപതി ഹോമം സംഘടിപ്പിക്കുന്നു. വിനായക ചതുർത്ഥി മഹോത്സവത്തിന്റെ ഭാഗമായി സെപ്റ്റംബർ 20 ഞായറാഴ്ചയാണ് ചടങ്ങുകൾ നടക്കുക.
ലണ്ടൻ: യു.കെയിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ വിനായക ഭക്തർക്കായി പ്രത്യേക അഷ്ടദ്രവ്യ മഹാഗണപതി ഹോമം സംഘടിപ്പിക്കുന്നു. വിനായക ചതുർത്ഥി മഹോത്സവത്തിന്റെ ഭാഗമായി സെപ്റ്റംബർ 20 ഞായറാഴ്ചയാണ് ചടങ്ങുകൾ നടക്കുക.
വിഘ്നങ്ങൾ അകറ്റി വിജയവും ഐശ്വര്യവും നൽകുന്ന ഗണപതി ഭഗവാനെ പ്രാർത്ഥിച്ചാണ് ഈ വർഷത്തെ മഹോത്സവം സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി സൂര്യകാലടി മഹാഗണപതി ഹോമവും അഷ്ടദ്രവ്യ മഹാഗണപതി ഹോമവും നടത്തും.
പ്രശസ്ത തന്ത്രി ബ്രഹ്മശ്രീ സൂര്യകാലടി സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാട് ഹോമത്തിന് മുഖ്യകാർമികത്വം വഹിക്കും. തേങ്ങ ഉൾപ്പെടെയുള്ള മംഗളകരമായ എട്ട് ദ്രവ്യങ്ങൾ ഉപയോഗിച്ച് ഐശ്വര്യം, സമാധാനം, ദൈവാനുഗ്രഹം എന്നിവയ്ക്കായി നടത്തുന്ന പുണ്യകർമമാണ് അഷ്ടദ്രവ്യ മഹാഗണപതി ഹോമം.
സെപ്റ്റംബർ 20 ഞായറാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെയാണ് ചടങ്ങുകൾ നടക്കുക. കെന്റിലെ Dabbs Place Farm, Gravesend, Kent, DA13 9BL ആണ് വേദി. രജിസ്ട്രേഷൻ പൂർത്തിയാക്കുന്നവർക്ക് കൃത്യമായ ലൊക്കേഷൻ വിവരങ്ങൾ പിന്നീട് നൽകുമെന്ന് സംഘാടകർ അറിയിച്ചു.
പരിമിതമായ രജിസ്ട്രേഷനാണ് ലഭ്യമാകുക. സെപ്റ്റംബർ 18 വെള്ളിയാഴ്ചയാണ് രജിസ്ട്രേഷന്റെ അവസാന തീയതി. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും പോസ്റ്ററിലെ QR കോഡ് സ്കാൻ ചെയ്യുകയോ സംഘാടകരുടെ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യാം.
ബന്ധപ്പെടേണ്ട നമ്പറുകൾ: 07838 170203, 07985 245890, 07973 151975, 07906 130390, 07507 766652, 07795 575065
ഇമെയിൽ: [kentayyappatemple@gmail.com](mailto:kentayyappatemple@gmail.com)
വെബ്സൈറ്റ്: kentayyappatemple.org