വൈശാഖ മഹോത്സവം ; കൊട്ടിയൂർ ക്ഷേത്രത്തിൽ സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തി കണ്ണൂർ റെയിഞ്ച്  ഡി.ഐ.ജി യദീഷ് ചന്ദ്ര ഐ.പി.എസ് 

 കണ്ണൂർ റെയിഞ്ച്  ഡി.ഐ.ജി യദീഷ് ചന്ദ്ര ഐ.പി.എസ് കൊട്ടിയൂരിൽ സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്താൻ എത്തി. കൊട്ടിയൂർ അക്കരെ ഇക്കരെ ക്ഷേത്രങ്ങളിൽ എത്തിയ ഡി.ഐ.ജി സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തി. ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും ദേവസ്വം അധികൃതർക്കും പോലീസിനും അദ്ദേഹം നിർദ്ദേശം നൽകി.

 

രണ്ടുമണിക്കൂറിലധികം  കൊട്ടിയൂരും പരിസരപ്രദേശങ്ങളിലും സന്ദർശിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയാണ് അദ്ദേഹം കൊട്ടിയൂരിൽ നിന്നും മടങ്ങിയത്. പതിനഞ്ച് കന്നട സംസാരിക്കുന്ന പോലീസ് ഉദ്യോസ്ഥരെയും സുരക്ഷക്കായി 600 പോലീസ് ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 കണ്ണൂർ : കണ്ണൂർ റെയിഞ്ച്  ഡി.ഐ.ജി യദീഷ് ചന്ദ്ര ഐ.പി.എസ് കൊട്ടിയൂരിൽ സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്താൻ എത്തി. കൊട്ടിയൂർ അക്കരെ ഇക്കരെ ക്ഷേത്രങ്ങളിൽ എത്തിയ ഡി.ഐ.ജി സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തി. ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും ദേവസ്വം അധികൃതർക്കും പോലീസിനും അദ്ദേഹം നിർദ്ദേശം നൽകി.

കണ്ണൂർ ജില്ലാ റൂറൽ പോലീസ് മേധാവി അനൂജ്  പലിപാൽ,പേരാവൂർ ഡിവൈഎസ്പി പി.ചന്ദ്രമോഹൻ,സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി കെ.ഇ പ്രേമചന്ദ്രൻ,കേളകം എസ്എച്ച് ഇതിഹാസ് താന,ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കെ ഗോകുൽ മറ്റു ദേവസ്വം അധികൃതരും പോലീസ് ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

രണ്ടുമണിക്കൂറിലധികം  കൊട്ടിയൂരും പരിസരപ്രദേശങ്ങളിലും സന്ദർശിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയാണ് അദ്ദേഹം കൊട്ടിയൂരിൽ നിന്നും മടങ്ങിയത്. പതിനഞ്ച് കന്നട സംസാരിക്കുന്ന പോലീസ് ഉദ്യോസ്ഥരെയും സുരക്ഷക്കായി 600 പോലീസ് ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കർണാടകയിൽ നിന്ന് ഉൾപ്പെടെ അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ഭക്തർക്ക്  കൊട്ടിയൂരിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും മാലിന്യങ്ങൾ വലിച്ചെറിയാതെ എല്ലാവരും സഹകരിക്കണമെന്നും ഡി.ഐ.ജി യദീഷ് ചന്ദ്ര പറഞ്ഞു. കൊട്ടിയൂരിൽ ഇക്കുറി ദേവസ്വം ഒരുക്കിയ സൗകര്യങ്ങൾ മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.