ആയുരാരോഗ്യദായകനായി വൈദ്യനാഥൻ: കാഞ്ഞിരങ്ങാട് ക്ഷേത്രത്തിൽ ആറു ഞായർ ഡിസംബർ 21ന്

വൈദ്യനാഥനായി പരമശിവൻ  ആയുരാരോഗ്യസൗഖ്യമരുളുന്ന ക്ഷേത്രം .ക്ഷേത്രത്തിലെ ആലിനും കാഞ്ഞിരമരത്തിനും ദിവ്യസിദ്ധിയുണ്ടെന്നാണ് വിശ്വാസം. കണ്ണൂർ ജില്ലയിൽ തളിപ്പറമ്പിന് സമീപം സ്ഥിതി ചെയ്യുന്ന കാഞ്ഞിരങ്ങാട് ക്ഷേത്രം ആയിരക്കണക്കിന് വിശ്വാസികളുടെ  ആശ്രയ  കേന്ദ്രമാണ്

 
കാഞ്ഞിരങ്ങാട്  വൈദ്യനാഥ ക്ഷേത്രവിശ്വാസങ്ങളുമായി ബന്ധപ്പെട്ട ഏറ്റവും മഹനീയമായ ദിവസങ്ങളിലൊന്നാണ് ആറു ഞായർ. ക്ഷേത്രത്തിൽ ആറും ഞായറും ഡിസംബർ 21ന് ഞായറാഴ്ച

തളിപ്പറമ്പ : വൈദ്യനാഥനായി പരമശിവൻ  ആയുരാരോഗ്യസൗഖ്യമരുളുന്ന ക്ഷേത്രം .ക്ഷേത്രത്തിലെ ആലിനും കാഞ്ഞിരമരത്തിനും ദിവ്യസിദ്ധിയുണ്ടെന്നാണ് വിശ്വാസം. കണ്ണൂർ ജില്ലയിൽ തളിപ്പറമ്പിന് സമീപം സ്ഥിതി ചെയ്യുന്ന കാഞ്ഞിരങ്ങാട് ക്ഷേത്രം ആയിരക്കണക്കിന് വിശ്വാസികളുടെ  ആശ്രയ  കേന്ദ്രമാണ് .

കാഞ്ഞിരങ്ങാട്  വൈദ്യനാഥ ക്ഷേത്രവിശ്വാസങ്ങളുമായി ബന്ധപ്പെട്ട ഏറ്റവും മഹനീയമായ ദിവസങ്ങളിലൊന്നാണ് ആറു ഞായർ. ക്ഷേത്രത്തിൽ ആറും ഞായറും ഡിസംബർ 21ന് ഞായറാഴ്ച. ശ്രീ വൈദ്യ നാഥ ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് ഒരു ആറും ഞായറിനുമാണ് എന്നാണ് ഐതിഹ്യം. അതു കൊണ്ട് മലയാള മാസത്തിലെ ആറാം തീയതിയും ഞായറാഴ്ചയും വരുന്ന ദിവസങ്ങൾ പ്രതിഷ്ഠാദിനമായി കണക്കാക്കി  ആചരിച്ചു വരുന്നു. പ്രതിഷ്ഠാദിനത്തിന് ധാരാളം ഭക്തജനങ്ങൾ ക്ഷേത്ര ദർശനത്തിന് എത്താറുണ്ട്.വ്യാഴാഴ്ച ക്ഷേത്ര നടയിൽ കളിയാട്ടവും നടക്കും.

പാലാഴിമഥനത്തിലെ  കാളകൂടവിഷം സേവിച്ച  പരമേശ്വരനുണ്ടായ വ്യാധിനിവാരണത്തിനുവേണ്ടി കൈലാസത്തിൽ സ്വയം ആത്മ ലിംഗം പ്രതിഷ്ഠിച്ച് ഗോ ക്ഷീരാഭിഷേകം നടത്തി പൂജിച്ചതിന്റെ ഫലമായി രോഗവിമുക്തനാവുകയും കാലാന്തരത്തിൽ ആദിത്യനുണ്ടായ രോഗ വിമുക്തിക്കായി ശ്രീനാരദമ ഹർഷിയുടെ ഉപദേശപ്രകാരം ശ്രീ പരമേശ്വരനെ  ഭജിച്ചതിന്റെ ഫലമായി ഈ ശിവലിംഗം പരമേശ്വരൻ ആദിത്യന് നൽകുകയും ആദിത്യദേവൻ ഭൂമിയിൽ പ്രതിഷ്ഠിച്ച് ഗോ ക്ഷീരാഭിഷേകം ആരാധിച്ച്  രോഗവിമുക്തി നേടി പൂർണ്ണ തേജസ് വീണ്ടെടുക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം.

ധനുമാസത്തിലെ തിരുവാതിര ക്ഷേത്രവുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാന ദിവസമാണ് .ജനുവരി 3 വെള്ളിയാഴ്ചയാണ്   ധനുമാസത്തിലെ തിരുവാതിര.