തളിപ്പറമ്പ തൃച്ചംബരം ക്ഷേത്രോത്സവം :   ഭക്തർക്കായി സൗജന്യ ചുക്ക് കാപ്പി വിതരണം ആരംഭിച്ചു

തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് ക്ഷേത്ര പരിസരത്ത് സൗജന്യ ചുക്ക് കാപ്പി, പലഹാര വിതരണം ആരംഭിച്ചു. അഖില ഭാരത അയ്യപ്പസേവാ സംഘം പാലകുളങ്ങര യൂണിറ്റിൻ്റെ  നേതൃത്വത്തിലാണ് വിതരണം .

 

തളിപ്പറമ്പ: തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് ക്ഷേത്ര പരിസരത്ത് സൗജന്യ ചുക്ക് കാപ്പി, പലഹാര വിതരണം ആരംഭിച്ചു. അഖില ഭാരത അയ്യപ്പസേവാ സംഘം പാലകുളങ്ങര യൂണിറ്റിൻ്റെ  നേതൃത്വത്തിലാണ് വിതരണം .
അഖില ഭാരത അയ്യപ്പസേവാ സംഘം ദേശീയ ജനറൽ സെക്രട്ടരി കൊയ്യം ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട് 
കെ സി സോമൻ നമ്പ്യാർ  അധ്യക്ഷത വഹിച്ചു.

പാലകുളങ്ങര യൂണിറ്റ് കഴിഞ്ഞ 15 വർഷമായി ക്ഷേത്രോത്സവ കാലത്ത് ഭക്തർക്കായി സൗജന്യ ചുക്ക് കാപ്പിയും പലഹാരവും വിതരണം ചെയ്ത് വരുന്നതായും ഭാരവാഹികൾ അറിയിച്ചു.