തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവം : ഭക്തിയിൽ നിറഞ്ഞലിഞ്ഞ് പൂക്കോത്ത് നടയിലെ തിടമ്പ് നൃത്തം

 

വടക്കിന്റെ ഗുരുവായൂരെന്നറിയപ്പെടുന്ന തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള തിടമ്പ് നൃത്തം കാണാൻ  വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ശ്രീകൃഷ്ണ -ബലരാമന്മാരുടെ തിടമ്പ് നൃത്തം ഒരു നോക്കു കാണാനായി ദിവസവും ആയിരക്കണക്കിന് ഭക്തരാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്.  ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങൾക്ക് കൂടി പിരിയൽ ചടങ്ങോടെയാണ് സമാപനമാകുക.

രാമകൃഷ്ണലീലയുടെ ഐതിഹ്യം വിളിച്ചോതുന്നതാണ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവവേളയിലെ ഓരോ ആചാര അനുഷ്ടാനങ്ങളും. രാമകൃഷ്ണൻമാരുടെ സാഹോദര്യ ബന്ധത്തിന്റെ ദൃഢതയും പവിത്രതയും കെട്ടുപിണഞ്ഞു കിടക്കുന്നതാണ് ഉത്സവാഘോഷങ്ങളുമായി ബന്ധപ്പെട്ട ചടങ്ങുകൾ എല്ലാം തന്നെ.ക്ഷേത്രം തന്ത്രിയുടെ കാർമികത്വത്തിൽ ആണ് ഉത്സവാഘോഷങ്ങൾക്ക് കൊടിയേറിയത്. മഴൂരിൽ നിന്നും ബലഭദ്ര സ്വാമിയെ തൃച്ചംബരം ക്ഷേത്രത്തിലേക്ക് ആനയിച്ചതോടെ ആഘോഷങ്ങൾക്ക് തുടക്കമായി. പിന്നീട് രാമകൃഷ്ണ ലീലയുടെ നാളുകളാണ്.

പൂക്കോത്ത് നടയിൽ നടക്കുന്ന രാമകൃഷ്ണന്മാരുടെ കളികളെ സൂചിപ്പിക്കുന്ന തിടമ്പു നൃത്തമാണ് ക്ഷേത്രത്തിലെ ചടങ്ങുകളിൽ ഏറെ പ്രാധാന്യം ഏറിയത്.കുമ്പം 22  മുതൽ മീനം രണ്ടു വരെയാണ് നൃത്തോത്സവം നടക്കുന്നത്. ഇത് യഥേഷ്ടം ദേവോത്സവം എന്നും മഹോത്സവം എന്നും അറിയപ്പെടുന്നു.രാമകൃഷ്ണന്മാരുടെ ബലിബിമ്പങ്ങൾ ശിരസ്സിലേന്തി നൃത്തം ചെയ്യുന്നവർക്ക് മുന്നിലായി ഇരുഭാഗത്തും കോൽപ്പന്തങ്ങളും വാദ്യഘോഷക്കാരും ഉണ്ടാകും. വാദ്യമേളങ്ങളുടെ അകമ്പടിയിൽ മന്ദഗതിയിലും ദ്രുതഗതിയിലും മാറിവരുന്ന താളത്തിനോത്ത് നർത്തകരുടെ പാദങ്ങളും ചലിക്കുന്നു.

allowfullscreen