പൂരങ്ങളുടെ പൂരം ..! തൃശൂര്‍ ഇനി പൂരാവേശത്തിലേക്ക് 

പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് നാളുകൾ എണ്ണിക്കഴിയുകയാണ് പൂരപ്രേമികൾ. പൂരത്തിന്റെ പ്രധാന സംഘാടക ക്ഷേത്രമായ പാറമേക്കാവിന്റെ പൂരപ്പന്തല്‍ മണികണ്ഠനാലിലാണ്. തെക്കേ സ്വരാജ്റൗണ്ടില്‍ ബുധനാഴ്ച രാവിലെ പത്തിനാണ് കാല്‍നാട്ട് കര്‍മ്മം നടന്നത്. പാറമേക്കാവിലെ മേല്‍ശാന്തി കാരേക്കാട്ട് രാമന്‍ നമ്പൂതിരി ഭൂമിപൂജ നടത്തി.

 

 തൃശൂര്‍: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് നാളുകൾ എണ്ണിക്കഴിയുകയാണ് പൂരപ്രേമികൾ. പൂരത്തിന്റെ പ്രധാന സംഘാടക ക്ഷേത്രമായ പാറമേക്കാവിന്റെ പൂരപ്പന്തല്‍ മണികണ്ഠനാലിലാണ്. തെക്കേ സ്വരാജ്റൗണ്ടില്‍ ബുധനാഴ്ച രാവിലെ പത്തിനാണ് കാല്‍നാട്ട് കര്‍മ്മം നടന്നത്. പാറമേക്കാവിലെ മേല്‍ശാന്തി കാരേക്കാട്ട് രാമന്‍ നമ്പൂതിരി ഭൂമിപൂജ നടത്തി. തുടര്‍ന്ന് തട്ടകക്കാരും ദേവസ്വം ഭാരവാഹികളും പൗരപ്രമുഖരും ചേര്‍ന്നാണ് കാല്‍നാട്ട് കര്‍മ്മം നിര്‍വ്വഹിച്ചത്.

എടപ്പാള്‍ നാദം ഇലക്ട്രിക്കല്‍സ് സി ബൈജുവിനാണ് പന്തല്‍ നിര്‍മ്മാണച്ചുമതല. തുടര്‍ന്നുള്ള ദിവസങ്ങളില്‍ തിരുവമ്പാടിയുടെ പൂരപ്പന്തലുകള്‍ക്ക് കാല്‍നാട്ടും. നടുവിലാലിലും നായ്ക്കനാലിലുമായി രണ്ട് പന്തലുകളാണ് തിരുവമ്പാടിക്കുള്ളത്. ഏപ്രില്‍ 19നാണ് പൂരം കൊടിയേറുക. പാറമേക്കാവ്- തിരുവമ്പാടി ക്ഷേത്രങ്ങളിലും എട്ടു ഘടകക്ഷേത്രങ്ങളിലും കൊടിയേറും. ഏപ്രില്‍ 26, 27 ദിവസങ്ങളിലാണ് പ്രശസ്തമായ തൃശൂര്‍പൂരം.