ഭക്തിയുടെ നിറവിൽ മാടായി തിരുവർക്കാട്ട് കാവിൽ മകര പൊങ്കാല

ഭക്തിയുടെ നിറവിൽ മാടായി തിരുവർക്കാട്ട് കാവിൽ മകര പൊങ്കാല നടന്നു മുക്കുവ,മോകയ സമുദായത്തിൽ പെട്ടവരാണ് പൊങ്കാല അർപ്പിക്കാൻ ക്ഷേത്രത്തിൽ എത്തുന്നത്

 

പഴയങ്ങാടി: ഭക്തിയുടെ നിറവിൽ മാടായി തിരുവർക്കാട്ട് കാവിൽ മകര പൊങ്കാല നടന്നു മുക്കുവ,മോകയ സമുദായത്തിൽ പെട്ടവരാണ് പൊങ്കാല അർപ്പിക്കാൻ ക്ഷേത്രത്തിൽ എത്തുന്നത്.മകരം പത്തിനാണ് മാടായി കാവിൽ മകര പൊങ്കാല നടക്കുന്നത്. നേരത്തെ മാടായിക്കാവിന് സമീപ പ്രദേശത്ത് താമസിച്ചിരുന്ന മുക്കുവ ,മോകയ സമുദായാംഗങ്ങൾ കാലാന്തരത്താൽ പിന്നീട് നീലേശ്വരം കാസർഗോഡ് ഭാഗത്തേക്ക് താമസം മാറി. മാടായി ,മുട്ടം, കാര തറവാട് അംഗങ്ങളാണ് പ്രധാനമായും പൊങ്കാല സമർപ്പണത്തിന് മാടായിക്കാവിൽ എത്തുന്നത്. കടവത്ത് തറവാട് അംഗങ്ങൾ ഇവർക്ക് ആവശ്യമായ കുടിവെള്ളവും നൽകി വരുന്നു . 

പൊങ്കാലയ്ക്ക് ആവശ്യമായ അരിയും ഇവ ഭാഗം ചെയ്യുന്നതിന് ആവശ്യമായ കാലവുമായി മുക്കുവ മോകയ സമുദായാംഗങ്ങൾ മാടായിക്കാവിൽ എത്തുന്നു. ക്ഷേത്രത്തിന് അകത്ത് വെച്ച് പാകം ചെയ്ത നിവേദ്യം ഇവർക്ക് പ്രസാദമായി നൽകുകയാണ് ചെയ്യുന്നത്.
ഭക്തിനിർഭരമായ മകര പൊങ്കാല സമർപ്പണത്തിന് നൂറുകണക്കിന് ഭക്തജനങ്ങളാണ്  ക്ഷേത്രത്തിൽ എത്തിച്ചേർന്നത്.
പടം: ക്ഷേത്രത്തിന്റെ വടക്കേ നടയിൽ നിവേദ്യത്തിനായി കാത്ത് നിൽക്കുന്ന ഭക്തജനങ്ങൾ.