ദർശന പുണ്യം തേടി തിരുവനന്തപുരം കോർപ്പേറേഷൻ മേയർ വി.വി.രാജേഷ് തളിപ്പറമ്പ രാജരാജേശ്വര ക്ഷേത്ര സന്നിധിയിലെത്തി
ദർശന പുണ്യം തേടി തിരുവനന്തപുരം കോർപ്പേറേഷൻ മേയർ വി.വി.രാജേഷ് തളിപ്പറമ്പ രാജരാജേശ്വര ക്ഷേത്ര സന്നിധിയിലെത്തി.
തളിപ്പറമ്പ്: ബി. ജെ. പി നേതാവും തിരുവനന്തപുരം മേയറുമായ വി.വി. രാജേഷ് തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഇന്ന് രാവിലെ 11 മണിയോടെയാണ് രാജേഷ് ക്ഷേത്രത്തിലെത്തിയത്.
ക്ഷേത്രത്തിൽ പൊന്നിൻ കുടം വച്ച് തൊഴുതാണ് മടങ്ങിയത്. മകൻ ദേവനാരായണനും കൂടെയുണ്ടായിരുന്നു. വി.വി. രാജേഷിനെ ടി.ടി.കെ ദേവസ്വം പ്രസിഡണ്ട് ടി.പി.വിനോദ് മാസ്റ്റർ പൊന്നാടയണിയിച്ച് സ്വീകരിച്ചു.
ശനിയാഴ്ച്ച രാവിലെ കണ്ണൂരിലെത്തിയ വി. വി. രാജേഷിനെ സംസ്ഥാന സെക്രട്ടറി കെ രഞ്ജിത്ത് , ജില്ലാ പ്രസിഡണ്ട് വിനോദ് മാസ്റ്റർ, ജില്ലാ ജനറൽ സെക്രട്ട റിമാരായ എ.പി.ഗംഗാധരൻ, ടി. സി.മനോജ്, ഒ.കെ.സന്തോഷ്കുമാർ, എ.സുരേഷ്കുമാർ, കോർപ്പറേഷൻ കൗൺസിലർമാരായ അഡ്വ. അർച്ചന വണ്ടിച്ചാൽ, ദീപ്തി വിനോദ്, പി. മഹേഷ് കുമാർ, മജേഷ് എന്നിവർ ചേർന്ന് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. തുടർന്ന് ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസായ മാരാർ ജി മന്ദിരത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് തളിപ്പറമ്പിലെത്തിയത്.