കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിലെ ദ്രവ്യ കലശത്തിന് ആചാര്യ വരണത്തോടെ തിങ്കളാഴ്ച തുടക്കമായി

കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിലെ ദ്രവ്യ കലശത്തിന് ആചാര്യ വരണത്തോടെ തിങ്കളാഴ്ച തുടക്കമായി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അണ്ടലാടി മന ദിവാകരൻ  നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിലാണ്

 

കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിലെ ദ്രവ്യ കലശത്തിന് ആചാര്യ വരണത്തോടെ തിങ്കളാഴ്ച തുടക്കമായി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അണ്ടലാടി മന ദിവാകരൻ  നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിലാണ്  ദ്രവ്യ കലശം നടത്തുന്നത്. 

ബ്രഹ്മശ്രീ അണ്ടലാടി മന പരമേശ്വരൻ   നമ്പൂതിരിപ്പാട്, ദിനേശൻ നമ്പൂതിരിപ്പാട്, അണി മംഗലം വാസുദേവൻ നമ്പൂതിരിപ്പാട്, ക്ഷേത്രം മേൽശാന്തി ഹരി എമ്പ്രാന്തിരി എന്നിവർ സഹ കാർമ്മികളാണ്. ആചാര്യ വരണ ചടങ്ങിൽ ദേവസ്വം ട്രസ്റ്റി ഡോ. എം വി രാമചന്ദ്രവാര്യർ, എക്സിക്യൂട്ടീവ് ഓഫീസർ ടി ബിനേഷ് കുമാർ, ദേവസ്വം മാനേജർ പി കെ രവി, ദേവസ്വം എഞ്ചിനീയർ കെ വിജയകൃഷ്ണൻ, ക്ഷേത്രം സൂപ്രണ്ട് പി വിക്രമൻ എന്നിവർ പങ്കെടുത്തു.