ഭക്തിസാന്ദ്രമായി തളിപ്പറമ്പ് ; ഗോവിന്ദം വിളികളോടെ തൃച്ചംബരം  ശ്രീകൃഷ്ണ ക്ഷേത്രോത്സവത്തിന് കൊടിയേറി

തളിപ്പറമ്പുകാർക്ക് ഇനി ഉത്സവത്തിന്റെ നാളുകൾ. ദക്ഷിണ ഭാരതത്തിലെ അതിപ്രധാന ശ്രീകൃഷ്ണ സങ്കേതങ്ങളിൽ ഒന്നായ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവത്തിന് കൊടിയേറി.

 

തളിപ്പറമ്പ് :  തളിപ്പറമ്പുകാർക്ക് ഇനി ഉത്സവത്തിന്റെ നാളുകൾ. ദക്ഷിണ ഭാരതത്തിലെ അതിപ്രധാന ശ്രീകൃഷ്ണ സങ്കേതങ്ങളിൽ ഒന്നായ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവത്തിന് കൊടിയേറി. തന്ത്രി കാമ്പ്രത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ഭക്തജനങ്ങളെ സാക്ഷിയാക്കി തന്ത്രി കാമ്പ്രത്തില്ലത്ത് രാജേഷ് നമ്പൂതിരിയാണ് കൊടി ഉയർത്തിയത്.

വെളളിയാഴ്ച 1 മണിയോടെയാണ് ആയിരക്കണക്കിന്  ഭക്തജനങ്ങളെ സാക്ഷിനിര്‍ത്തി 14 ദിവസം നീണ്ടു നിൽക്കുന്ന തൃച്ചംബരം ക്ഷേത്രത്തിലെ ഉത്സവ ചടങ്ങുകൾക്ക് തുടക്കം കുറിച്ച് കൊടിയേറ്റ് നടന്നത്.

. ഇനി തളിപ്പറമ്പിൻ്റെ 14 ദിനരാത്രങ്ങൾ ഗോവിന്ദം വിളികളാൽ മുഖരിതമാകും. തൃച്ചംബരത്തപ്പനായ ഭഗവാൻ ശ്രീകൃഷ്ണനും ജ്യേഷ്ഠ സഹോദരനായ മഴൂരപ്പൻ ബലരാമനും തമ്മിലുള്ള ഒത്തുചേരലിന്റെ സാഹോദര്യത്തിന്റെയും ബാലലീലകളുടെയും പ്രതീകമാണ് തൃച്ചംബരം ഉത്സവം.

മാർച്ച് 16 വരെ എല്ലാ ദിവസവും രാത്രി 7 മണി മുതൽ 10 മണി വരെ ഭക്തജനങ്ങൾക്കായി അന്നദാനത്തിനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.