ഒരൊറ്റമരത്തണലില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഒരു ക്ഷേത്രം; ചൂലും  കയറും മഹാദേവന് വഴിപാട് 

ഒരൊറ്റ ദിവസം കൊണ്ടുണ്ടായ മലയാണിത് എന്നാണ് ഇവിടുത്തെ വിശ്വാസങ്ങള്‍ പറയുന്നത്. ഇത് കൂ‌ടാതെ ക്ഷേത്രത്തിനുള്ളിലെ കുളത്തിലെ വെള്ളം ഒരിക്കലും വറ്റില്ലത്രെ

 

പച്ചപ്പും പ്രതിഭംഗിയും  കൂടു കൂട്ടിയ ക്ഷേത്രം .   ഒരൊറ്റമരത്തണലില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഒരു ക്ഷേത്രം.വിശ്വാസികള്‍ക്കും സഞ്ചാരികള്‍ക്കും ഏറെ പ്രിയപ്പെട്ട തൃശൂരിലെ കേച്ചേരിയിലെ തലക്കോട്ടുകര ഗ്രാമത്തിലെ പെരുമല ശിവക്ഷേത്രത്തിനു വിശേഷണങ്ങളേറെ .കുന്നുകയറി നടന്നെത്തുവാന്‍ സാധിക്കുന്ന ക്ഷേത്രം കേച്ചേരിക്കാര്‍ക്കും പെരുമലക്കാര്‍ക്കും അവരുടെ ജീവിതത്തോളം പ്രധാനപ്പെട്ടതാണ്. ജനിച്ചകാലം മുതല്‍ കേള്‍ക്കുന്ന കഥകളും വിശ്വാസങ്ങളുമെല്ലാം ഈ ക്ഷേത്രത്തെച്ചുറ്റിപ്പറ്റിത്തന്നെയാണ്.

 മലയു‌ടെ മുകളിലേക്ക് ന‌ടന്നുകയറുവാന്‍ കുറച്ചധികമുണ്ട് . പ്രകൃതിഭംഗി ആസ്വദിച്ച് ന‌ടന്നുകയറി ചെല്ലുന്നത് അതിമനോഹരമായ കാഴ്ചയിലേക്കാണ്  എത്തുന്നത് . സമീപ പ്രദേശങ്ങളുടെയെല്ലാം ഭംഗിയും സൂര്യാസ്തമയവും ഈ കുന്നിനു മുകളില്‍ നിന്നും ആസ്വദിക്കാം. തൃശൂര്‍, കുന്നംകുളം, വടക്കാഞ്ചേരി തു‌ടങ്ങിയ സ്ഥലങ്ങളു‌ടെ കാഴ്ചയും ഇവിടെ നിന്നും ആസ്വദിക്കാം.


വിശ്വാസങ്ങള്‍ സമ്പന്നമായ അപൂര്‍വ്വ ശിവ ക്ഷേത്രമാണ് പേരുമല ശിവക്ഷേത്രം. പെരുവന്മല ക്ഷേത്രം എന്നുമിതിനു പേരുണ്ട്. അതിപുരാതനമാണ് ഈ ക്ഷേത്രം എന്നാണ് വിശ്വാസം. മുടിയുണ്ടാവൻ ചൂലും ശ്വാസം മുട്ട് മാറാൻ കയറും വഴിപാടായി കൊടുക്കുന്ന അപൂർവം ശിവക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്. 

ഒരൊറ്റ ദിവസം കൊണ്ടുണ്ടായ മലയാണിത് എന്നാണ് ഇവിടുത്തെ വിശ്വാസങ്ങള്‍ പറയുന്നത്. ഇത് കൂ‌ടാതെ ക്ഷേത്രത്തിനുള്ളിലെ കുളത്തിലെ വെള്ളം ഒരിക്കലും വറ്റില്ലത്രെ. കഠിന വേനലില്‍ പോലും ഇവിടെ ജലത്തിനു ക്ഷാമം അനുഭവപ്പെടാറില്ല. കിണ്‍റില്‍ ഗംഗാ നദിയുയ‌ുടെ സാന്നിധ്യമാണ് ഇതിനു കാരണമെന്നാണ് വിശ്വാസം. ക്ഷേത്രത്തിനു സമീപം നില്‍ക്കുന്ന ഒറ്റമരമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. ആലും മാവും കൂടിച്ചേര്‍ന്ന ആലുമാവ് ആണ് ഇവിടെയുള്ളത്.