തളിപ്പറമ്പ  തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ  ചെറിയ ഉത്സവത്തിന്  ഭക്തിനിർഭരമായ  തുടക്കം

ആനയുടെയും വെടിക്കെട്ടുൾപ്പെടെയുള്ള ഘോഷ അകമ്പടിയില്ലാതെയും ജനലക്ഷങ്ങളെ ആകർഷിക്കുന്ന തൃച്ചംബരം ഉത്സവം കേരളത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ഉത്സവാഘോഷങ്ങളിൽ ഒന്നാണ്. തളിപ്പറമ്പ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ചെറിയ ഉത്സവത്തിന് തുടക്കമായി. വൈകീട്ട് 6 മണിക്കും രാത്രി 8.15നും ബലിബിംബം എഴുന്നള്ളിച്ച് ക്ഷേത്രത്തിന് മൂന്ന് പ്രദക്ഷിണം വരുന്നതാണ് ചടങ്ങ്.  
 

തളിപ്പറമ്പ  : ആനയുടെയും വെടിക്കെട്ടുൾപ്പെടെയുള്ള ഘോഷ അകമ്പടിയില്ലാതെയും ജനലക്ഷങ്ങളെ ആകർഷിക്കുന്ന തൃച്ചംബരം ഉത്സവം കേരളത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ഉത്സവാഘോഷങ്ങളിൽ ഒന്നാണ്. തളിപ്പറമ്പ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ചെറിയ ഉത്സവത്തിന് തുടക്കമായി. വൈകീട്ട് 6 മണിക്കും രാത്രി 8.15നും ബലിബിംബം എഴുന്നള്ളിച്ച് ക്ഷേത്രത്തിന് മൂന്ന് പ്രദക്ഷിണം വരുന്നതാണ് ചടങ്ങ്.  

ജ്യേഷ്ഠൻ ബാലരാമനും വൃന്ദാവനത്തിലെ ഗോപാലകരോടും ഒപ്പം ശ്രീകൃഷ്ണൻ നടത്തിയ ബാലലീലകൾ ആണ് ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഇതിവൃത്തം .കേരളത്തിലെ എറ്റവും ആദ്യത്തെ ബ്രാഹ്മണ അധിനിവേശ കേന്ദ്രമായ പെരുംചെല്ലൂർ ഗ്രാമത്തിലെ പുരാതന സംസ്കൃതിയുടെ പ്രതീകം കൂടിയാണ് ഈ ഉത്സവം.

തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ര ഉത്സവങ്ങളെ പടഹാദി, ദ്വാജാദി,അംഗുരാദി എന്നിങ്ങിനെയാണ് നടക്കുന്നത്. സാധാരണ മറ്റു ക്ഷേത്രങ്ങളിൽ ഇവയിൽ ഏതെങ്കിലും ഒരു രീതിയാണ് ആചാരപരമായി അവലംബിക്കാറുള്ളത്. ബലിബിംബം മാത്രം എഴുന്നള്ളിപ്പ് നടത്തുന്ന രീതിയിൽ ആണ് ചെറിയ ഉത്സവം എന്നറിയപ്പെടുന്നത്. 
കുംഭം 1 മുതൽ 21 ദിവസമാണ് ചെറിയ ഉത്സവം നടക്കുക. 

കുംഭം 22 മുതൽ പതിനാലു ദിവസം കൊടിയേറ്റത്തോടുകൂടിയുള്ള ഉത്സവം നടക്കും. ഈ പതിനാലു ദിവസത്തെ ഉത്സവത്തിൽ തൃച്ചംബരത്തുനിന്നും 8 കിലൊമീറ്റർ അകലെയുള്ള മഴൂർ ബാലഭദ്രസ്വാമി കൂടി ഈ ഉത്സവത്തിൽ പങ്കാളിയാകുന്നതാണ് തൃച്ചംബരം ഉത്സവത്തെ ഏറ്റവും ഹൃദ്യമാക്കുന്നത്.
മാർച്ച് 20-ന് വൈകുന്നേരം ഭക്തിനിർഭരമായ കൂടിപ്പിരിയൽ ചടങ്ങോടെ ഉത്സവം സമാപിക്കും.