ശ്രീരാമന്‍ പ്രതിഷ്ഠിച്ച സൂര്യ നാരായണന്‍; മംഗല്യ ഭാഗ്യത്തിനായി വിശ്വാസികള്‍ തേടിയെത്തുന്ന കണ്ണൂരിലെ ക്ഷേത്രം
സൂര്യനാരായണ സങ്കൽപത്തിൽ പ്രതിഷ്ഠയുള്ള ഭാരതത്തിലെ അപൂർവ്വം ക്ഷേത്രങ്ങളില്‍ ഒന്ന് സ്ഥിതി ചെയ്യുന്നത് കണ്ണൂർ ജില്ലയിലാണ് .കതിരവന്റെ ഊര് എന്ന പേര് ലോപിച്ചാണു പ്രദേശത്തിനു കതിരൂർ എന്ന സ്ഥലനാമം ലഭിച്ചതെന്ന് ഐതിഹ്യം. സൂര്യനും മഹാവിഷ്ണുവും അത്യപൂർവമായ പ്രതിഷ്ഠയാണ് ഇവിടെയുള്ളത്. ഉപദേവൻമാരായി മഹാദേവനും ഗണപതിയും.
സൂര്യനാരായണ സങ്കൽപത്തിൽ പ്രതിഷ്ഠയുള്ള ഭാരതത്തിലെ അപൂർവ്വം ക്ഷേത്രങ്ങളില്‍ ഒന്ന് സ്ഥിതി ചെയ്യുന്നത് കണ്ണൂർ ജില്ലയിലാണ് .കതിരവന്റെ ഊര് എന്ന പേര് ലോപിച്ചാണു പ്രദേശത്തിനു കതിരൂർ എന്ന സ്ഥലനാമം ലഭിച്ചതെന്ന് ഐതിഹ്യം. സൂര്യനും മഹാവിഷ്ണുവും അത്യപൂർവമായ പ്രതിഷ്ഠയാണ് ഇവിടെയുള്ളത്. ഉപദേവൻമാരായി മഹാദേവനും ഗണപതിയും.
സൂര്യദശാകാലം നന്നാവാനും, സൂര്യന്റെ അനുഗ്രഹം സിദ്ധിക്കാനും ജാതകത്തിലുള്ള ഗ്രഹദോഷങ്ങൾക്ക് പരിഹാരമായും ഭക്തജനങ്ങള്‍ ഇവിടെ സന്ദർശിച്ച് പ്രാർഥന നടത്തുന്നു. ക്ഷേത്രത്തിന് ഐശ്വര്യവും ഗ്രാമത്തിനു ജലസമൃദ്ധിയും നൽകിക്കൊണ്ട് ഒന്നരയേക്കർ വിസ്തൃതിയുള്ള ക്ഷേത്രച്ചിറ ശ്രദ്ധേയം.
ഉദയാസ്തമന പൂജ, നിറമാല, സൂര്യനാരായണ പൂജ, ശിവപൂജ, മൃത്യുഞ്ജയ ഹോമം, പ്രദോഷപൂജ, ദേവീപൂജ, സോമവാരപൂജ എന്നിവയാണ് പ്രധാന വഴിപാടുകൾ. എല്ലാ മാസവും രണ്ടാം ശനിയാഴ്ച നവഗ്രഹപൂജയും നടക്കുന്നു.എല്ലാ തിങ്കളാഴ്ചയും സ്വയംവരപൂജ നടക്കുന്നു. സ്വയംവരപൂജയാണ്, പുഷ്പാഞ്ജലിയല്ല. രണ്ട് മൂന്നു പൂജ നടത്തുമ്പോഴേക്കും വിവാഹം നടക്കുന്നതായാണ് സാധാരണ കണ്ടുവരുന്നത്.
അതിമനോഹരമായ രീതിയില്‍ ദാരു ശില്പങ്ങളും ചിത്രപ്പണികളും ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ദശാവതാരങ്ങളുടെ രൂപമാണ് ദാരു ശില്പമായി ഒരുക്കിയിരിക്കുന്നത്. രണ്ടു നിലകളുള്ള ശ്രീകോവിലിലെ മുകള്‍ നിലയിലാണ് ഈ ശില്പങ്ങളുള്ളത്. ചുവര്‍ ചിത്രങ്ങളും ഇവിടെ ക്ഷേത്രത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കാണാം.
വിഷ്ണു സങ്കൽപത്തിൽ സൂര്യനാരായണനും, ശിവ സങ്കൽപത്തിൽ മാർത്താണ്ഡശിവനും, ദേവീ സങ്കൽപത്തിൽ ശംഖ്, ചക്ര, ഗദ, പത്മ ധാരിയായി ചതുർബാഹുവായ രൂപത്തിൽ കൃഷ്ണശിലയിലാണ് വിഗ്രഹം. രണ്ടു നിലയായുള്ള ശ്രീകോവിലിന് മുകളിൽ ദശാവതാരങ്ങളുടെ ദാരു വിഗ്രഹങ്ങൾ കാണാം.
ശ്രീരാമൻ രാവണ നിഗ്രഹത്തിനു പോകും വഴി യുദ്ധവിജയത്തിന് ആദിത്യ ഹൃദയമന്ത്രം ഉപദേശിച്ചുകൊടുത്തത് ഈ സ്ഥലത്താണ് എന്നും യുദ്ധത്തിൽ വിജയശ്രീലാളിതനായ ശ്രീരാമൻ കലിയുഗത്തിൽ മാനവകുലത്തിനു പ്രാർഥനയ്ക്കായി കതിരൂരിൽ സൂര്യനാരായണ പ്രതിഷ്ഠ നടത്തിയെന്നുമാണ് ഐതിഹ്യം.