ആത്മീയ ചൈതന്യം പകർന്ന് തൃച്ഛംബരത്ത് സന്യാസി ശ്രേഷ്ടരുടെ ആനന്ദനൃത്തം

 കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ഉത്സവാഘോഷങ്ങളിൽ ഒന്നാണ് തളിപ്പറമ്പ് തൃച്ചംബരത്ത് ഉത്സവം. പൗരാണിക പ്രസിദ്ധമായ പെരുംചെല്ലൂർ ഗ്രാമത്തിലെ പുരാതന സംസ്‌കൃതിയുടെ പ്രതീകം കൂടിയാണിത്. ഉത്സവത്തോടനുബന്ധിച്ച് ഭക്തജനങ്ങൾക്ക് നവ്യാനുഭവമായി അപൂർവ സന്യാസി സംഗമത്തിന് തൃച്ചംബരം സാക്ഷിയായി. ശ്രീ രാഘവപുരം സഭായോഗത്തിൻ്റെയും, തൃച്ചംബരം നടുവിൽ മഠം യജുർവേദ പാഠശാലാ കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് പൂർവ്വ സമ്പ്രദായത്തിൽ സന്യാസി സംഗമം  നടന്നത്. വർഷങ്ങൾക്ക് ശേഷമാണ് ഈ അപൂർവ്വ സന്യാസി സംഗമം തൃച്ചംബരത്ത് നടന്നത്.
 
പൂർവ്വകാലത്ത് ചാതുർമാസ്യ വ്രതകാലത്തിനു ശേഷം തീർത്ഥാടനത്തിന് ഇറങ്ങുന്ന സന്യാസിമാർ പ്രതിവർഷം സംഗമിക്കാറുള്ളത് തൃച്ചംബരം ഉത്സവകാലത്താണ്. എന്നാൽ വർഷങ്ങളായി ഈ സംഗമം ഇവിടെ പതിവില്ല. ഉത്സവ കാലത്ത് അതത് സന്യാസിമാർക്ക് ഒഴിവുള്ള ഏതെങ്കിലും ഒരു ദിവസം തൃച്ചംബരത്ത് വന്ന് നൃത്തത്തിൽ പങ്കെടുക്കുക മാത്രമായി പതിവ്. കേരളത്തിലെ 4 ശങ്കരമഠത്തിലെയും സന്യാസിമാർ പല ദിവസങ്ങളിലായി തൃച്ചംബരത്ത് ഉത്സവത്തിന് എത്താറുണ്ടെങ്കിലും നിലവിൽ ഉള്ള മുഴുവൻ സന്യാസി പരമ്പരയും ഒന്നിച്ച് തൃച്ചംബരത്ത് എത്തുന്നത് 1766 ലെ ഹൈദരാലിയുടെ പടയോട്ടത്തിന് ശേഷം ആദ്യമാണ്.

ജ്യേഷ്ഠാനുജൻമാരായ ബലഭദ്രനും ശ്രീകൃഷ്ണനും ആനന്ദനൃത്തമാടുന്ന പ്രസിദ്ധമായ തൃച്ചംബരം ക്ഷേത്രത്തിലെ ഉത്സവം ഒരു സാംസ്കാരിക സംഗമ ഭൂമികയാകുന്നത് കേവലം ജനകീയ പങ്കാളിത്തം കൊണ്ടോ കലാ സാംസ്കാരിക പരിപാടികൾ കൊണ്ടോ മാത്രമല്ല. മഹത്തായതും പൗരാണികവുമായ ഒട്ടേറെ ആചാരങ്ങൾ കൊണ്ടും, അതിന്റെ പവിത്രത കൊണ്ടും കൂടിയാണ്. ശ്രീ ശങ്കരാചാര്യ പാര്യാമ്പര്യത്തിൽ പെടുന്ന കേരളീയ സന്യാസ പരമ്പരയിലെ സന്യാസി ശ്രേഷ്ഠർ ഉത്സവക്കാലത്ത്  തൃച്ചംബരം ക്ഷേത്രത്തിൽ സന്ദർശനം നടത്തുന്ന അത്യപൂർവ്വമായ ചടങ്ങാണ് കഴിഞ്ഞ ദിവസം നടന്നത്.

ശങ്കര പരമ്പരയിൽ പെട്ട സന്യാസിമാരായ തെക്കെമഠം മൂപ്പിൽ സ്വാമിയാർ ശ്രീമദ് വാസുദേവാനന്ദ ബ്രഹ്മാനന്ദഭൂതികൾ, ഇടനീർ മഠം മൂപ്പിൽ സ്വാമിയാർ ശ്രീമദ് സച്ചിതാനന്ദ ഭാരതികൾ, നടുവിൽ സ്വാമിയാർ മഠം മൂപ്പിൽ സ്വാമിയാർ ശ്രീമദ് അച്ചുതാനന്ദ ഭാരതികൾ, ശ്രീമദ് നാരായണ ബ്രഹ്മാനന്ദതീർത്ഥ തൃക്കൈക്കാട്ട് മഠം മൂപ്പിൽ സ്വാമിയാർ, നടുവിൽ മഠം ഇളമുറ സ്വാമിയാർ ,ശ്രീമദ് പാർത്ഥസാരഥി സ്വാമികൾ എന്നിവരാണ് ശനിയാഴ്ച വൈകുന്നേരം തൃച്ചംബരം ക്ഷേത്രത്തിൽ എഴുന്നള്ളിയത്. 

പൂർവ്വകാലത്ത് ചാതുർമാസ്യ വ്രതകാലത്തിനു ശേഷം തീർത്ഥാടനത്തിന് ഇറങ്ങുന്ന സന്യാസിമാർ പ്രതിവർഷം സംഗമിക്കാറുള്ളത് തൃച്ചംബരം ഉത്സവകാലത്താണ്. എന്നാൽ വർഷങ്ങളായി ഈ സംഗമം ഇവിടെ പതിവില്ല. ഉത്സവ കാലത്ത് അതത് സന്യാസിമാർക്ക് ഒഴിവുള്ള ഏതെങ്കിലും ഒരു ദിവസം തൃച്ചംബരത്ത് വന്ന് നൃത്തത്തിൽ പങ്കെടുക്കുക മാത്രമായി പതിവ്. കേരളത്തിലെ 4 ശങ്കരമഠത്തിലെയും സന്യാസിമാർ പല ദിവസങ്ങളിലായി തൃച്ചംബരത്ത് ഉത്സവത്തിന് എത്താറുണ്ടെങ്കിലും നിലവിൽ ഉള്ള മുഴുവൻ സന്യാസി പരമ്പരയും ഒന്നിച്ച് തൃച്ചംബരത്ത് എത്തുന്നത് 1766 ലെ ഹൈദരാലിയുടെ പടയോട്ടത്തിന് ശേഷം ആദ്യമാണ്.

ഉത്സവത്തിന്റെ ഭാഗമായുള്ള തൃച്ചംബരത്തപ്പന്റെയും മഴൂരപ്പന്റെയും തിടമ്പുനൃത്തത്തോടൊപ്പമാണ് സന്യാസിമാരുടെ അത്യപൂർവമായ നൃത്ത ങ്ങൾക്കും തൃച്ചംബരം സാക്ഷിയായത്. തൃച്ചംബരത്തപ്പനും മഴൂരപ്പനും നൃത്തം വച്ച് സന്യാസിമാരെയും സന്യാസിമാർ അതേ സമയം തിരിച്ചും പ്രദക്ഷിണം ചെയ്യുന്നതാണ് ചടങ്ങ്. അത്യപൂർവമായ ചടങ്ങിന് സാക്ഷിയാവാൻ കഴിഞ്ഞത് ഭക്തരുടെ ഭാ​ഗ്യമായി കരുതുന്നുവെന്ന് നടുവിൽ മഠം യജുർവേദ പാഠശാലാ കമ്മറ്റി പ്രസിഡന്റ് മേപ്പള്ളി നാരായണൻ നമ്പൂതിരി പറഞ്ഞു.

ശ്രീ രാഘവപുരം സഭായോഗത്തിൻ്റെയും, തൃച്ചംബരം നടുവിൽ മഠം യജുർവേദ വേദ പാഠശാലാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ ആണ് ഇത്തവണ സന്യാസി സംഗമം പൂർവ്വ സമ്പ്രദായത്തിൽ നടന്നത്.  കഴിഞ്ഞ ശനിയാഴ്ച്ച തൃച്ചംബരത്ത് എത്തിയ സന്യാസിമാർ വിധിപ്രകാരം ക്ഷേത്ര ദർശനം നടത്തി. തുടർന്ന് ഞായറാഴിച്ച രാവിലെ 6 മണിക്കുള്ള മോലോത്ത് നൃത്തത്തിൽ തൃച്ചംബരത്തപ്പനോടൊപ്പം ആനന്ദനൃത്തമാടാൻ സന്യാസിമാർ സന്നിഹിതരായി. 

<a style="border: 0px; overflow: hidden" href=https://youtube.com/embed/7ybLtOkMtbg?autoplay=1&mute=1><img src=https://img.youtube.com/vi/7ybLtOkMtbg/hqdefault.jpg alt=""><span><div class="youtube_play"></div></span></a>" title="YouTube video player" width="560">

തുടർന്ന് 8 മണിയോടെ തൃച്ചംബരം നടുവിൽ മഠത്തിൽ ഭിക്ഷ അമൃതേത്തും നമസ്കാരവും നടന്നു. ഈ സമയത്ത് ഭക്ത ജനങ്ങൾക്കും വച്ച് നമസ്കരിക്കാൻ അവസരം ഒരുക്കിയിരുന്നു. ക്ഷേത്രത്തിൽ എത്തിയ സന്യാസിമാരെ ടിടികെ ദേവസ്വം പ്രസിഡന്റ് ടി.പി.വിനോദ് കുമാർ, എക്സിക്യുട്ടീവ് ഓഫിസർ കെ. പി.വിനയൻ, ഭാരവാഹികൾ, ഊരാള കുടുംബാംഗങ്ങൾ രാഘവപുരം സഭായോഗം പ്രസിഡന്റ് ശ്രീകാന്ത് ഭട്ടതിരി, നടുവിൽ മഠം പ്രസിഡന്റ് മേപ്പള്ളി നാരായണൻ നമ്പൂതിരി, എം.എം. വാമനൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്.