ഭക്തിസാന്ദ്രമായി സ്കന്ദഷഷ്ഠി ആഘോഷം ; പെരുമ്പാവൂർ ചേലാമറ്റം കോട്ടയിൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ഷഢാഭിഷേകവും ഷഷ്ഠിയൂട്ടും നടന്നു 

ചേലാമറ്റം കോട്ടയിൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ മുരുകസന്നിധിയിൽ ഈ വർഷത്തെ സ്കന്ദഷഷ്ഠി മഹോത്സവം ഞായറാഴ്ച വിപുലമായ ചടങ്ങുകളോടെ നടന്നു. ക്ഷേത്രം മേൽശാന്തി കൂവപ്പടി ചെറുകുട്ട മനയിൽ പി.എസ്. ജയദേവൻ പോറ്റിയുടെ കാർമ്മികത്വത്തിൽ  നടന്ന ഷഷ്ഠിപൂജ തൊഴാൻ ധാരാളം ഭക്തജനങ്ങളെത്തി.  ഭക്തജനസംഘത്തിന്റെ സമൂഹനാമജപവും ഗായിക യമുനാ ഗണേഷിൻ്റെ കീർത്തനാലാപനവും ഉണ്ടായിരുന്നു. 

 

ഭക്തന്മാരുടെ ഉച്ചസ്ഥായിയിലുള്ള ഹര, ഹരോഹരഹരാ.. മന്ത്രധ്വനിയോടെ പാൽ, തൈര്, നെയ്യ്, ഇളനീർ, പഞ്ചാമൃതം, തേൻ എന്നിങ്ങനെ  ആറ് വിശിഷ്ടദ്രവ്യങ്ങളാൽ സുബ്രഹ്മണ്യസ്വാമിയ്ക്കു മേൽശാന്തി ഷഢാഭിഷേകം നടത്തി. കളരിഭരദേവതയായ കോട്ടയിൽ ശാസ്താവും കോട്ടയിൽ ഭദ്രകാളിയും ഒരേ പ്രാധാന്യത്തോടെയിരിക്കുന്ന പുരാതന ക്ഷേത്രമാണിത്. 

 പെരുമ്പാവൂർ : ചേലാമറ്റം കോട്ടയിൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ മുരുകസന്നിധിയിൽ ഈ വർഷത്തെ സ്കന്ദഷഷ്ഠി മഹോത്സവം ഞായറാഴ്ച വിപുലമായ ചടങ്ങുകളോടെ നടന്നു. ക്ഷേത്രം മേൽശാന്തി കൂവപ്പടി ചെറുകുട്ട മനയിൽ പി.എസ്. ജയദേവൻ പോറ്റിയുടെ കാർമ്മികത്വത്തിൽ  നടന്ന ഷഷ്ഠിപൂജ തൊഴാൻ ധാരാളം ഭക്തജനങ്ങളെത്തി.  ഭക്തജനസംഘത്തിന്റെ സമൂഹനാമജപവും ഗായിക യമുനാ ഗണേഷിൻ്റെ കീർത്തനാലാപനവും ഉണ്ടായിരുന്നു. 

ഭക്തന്മാരുടെ ഉച്ചസ്ഥായിയിലുള്ള ഹര, ഹരോഹരഹരാ.. മന്ത്രധ്വനിയോടെ പാൽ, തൈര്, നെയ്യ്, ഇളനീർ, പഞ്ചാമൃതം, തേൻ എന്നിങ്ങനെ  ആറ് വിശിഷ്ടദ്രവ്യങ്ങളാൽ സുബ്രഹ്മണ്യസ്വാമിയ്ക്കു മേൽശാന്തി ഷഢാഭിഷേകം നടത്തി. കളരിഭരദേവതയായ കോട്ടയിൽ ശാസ്താവും കോട്ടയിൽ ഭദ്രകാളിയും ഒരേ പ്രാധാന്യത്തോടെയിരിക്കുന്ന പുരാതന ക്ഷേത്രമാണിത്. 

ഇവിടെ ഉപദേവതാസ്ഥാനമാണ് സുബ്രഹ്മണ്യന്. അഭിഷേകശേഷം കർപ്പൂരാരാതിയോടെയാണ് സമാപനമായത്. വ്രതമെടുത്തെത്തിയ ഭക്തരടക്കം നുറുകണക്കിനാ ളുകളാണ് തുടർന്നു നടന്ന ഷഷ്ഠിയൂട്ടിൽ പങ്കെടുത്തത്. ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് ഗോപി വെള്ളിമറ്റം, വൈസ് പ്രസിഡന്റ് കെ.പി. ഗോപാലകൃഷ്ണൻ, ക്ഷേത്രം മാനേജർ പി.കെ. ഉണ്ണികൃഷ്ണൻ, എന്നിവർ നേതൃത്വം നൽകി.