ചുവടുകളിൽ ഭക്തി ; അയ്യപ്പന് നൃത്താർച്ചനയുമായി ശിവതീർഥ നാട്യഗൃഹം

അയ്യപ്പന് നൃത്താർച്ചനയുമായി ശിവതീർത്ഥ നാട്യഗൃഹത്തിലെ വിദ്യാർത്ഥികളെത്തി. നടനശ്രീ ആർ.എൽ.വി ഓംകാറിൻറെ ശിഷ്യരാണ് അയ്യപ്പ സന്നിധിയിൽ ശാസ്ത്രീയ നൃത്തം അവതരിപ്പിച്ചത്.

 

ശബരിമല :  അയ്യപ്പന് നൃത്താർച്ചനയുമായി ശിവതീർത്ഥ നാട്യഗൃഹത്തിലെ വിദ്യാർത്ഥികളെത്തി. നടനശ്രീ ആർ.എൽ.വി ഓംകാറിൻറെ ശിഷ്യരാണ് അയ്യപ്പ സന്നിധിയിൽ ശാസ്ത്രീയ നൃത്തം അവതരിപ്പിച്ചത്.

വലിയ നടപ്പന്തലിലെ സ്വാമി അയ്യപ്പൻ ഓഡിറ്റോറിയത്തിൽ നടന്ന നൃത്താർപ്പണത്തിന്  ചേർത്തല എസ്.ആർ ശ്രീനാഥ് പശ്ചാത്തല സംഗീതമൊരുക്കി. ചേർത്തല വിഷ്ണു പ്രസാദ് കമ്മത്ത് മൃദംഗത്തിലും ചേർത്തല രാജീവ് രമേശൻ, ചേർത്തല ആദിത്യ എന്നിവർ ചേർന്ന് വയലിനും പക്കമേളമൊരുക്കി.