തളിപ്പറമ്പ് രാജരാജേശ്വര സന്നിധിയിൽ സഹസ്രകലശം ; നവംബർ 22 മുതൽ ആറുദിവസം വിശേഷ ചടങ്ങുകൾ
തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ സഹസ്രകലശം 2026 നവംബർ 22 മുതൽ 27 വരെ നടക്കും. ക്ഷേത്രത്തിന്റെ ചൈതന്യം വർധിപ്പിക്കുന്നതിനായാണ് സഹസ്രകലശം നടത്തുന്നത്. സഹസ്രകലശത്തിൽ ആറുദിവസങ്ങളിലായി വിവിധ പൂജകളും ഹോമങ്ങളും കലശാഭിഷേകങ്ങളുമാണ് നടക്കുന്നത്. ഭക്തജനങ്ങൾക്ക് ചടങ്ങുകളിൽ പങ്കുചേർന്ന് രാജരാജേശ്വരന്റെ അനുഗ്രഹം തേടാം.
ആദ്യദിവസമായ നവംബർ 22-ന് ആചാരവരണവും മുളയിടലും പ്രസാദശുദ്ധിയും അസ്ത്രകലശപൂജയും ഉൾപ്പെടെയുള്ള ചടങ്ങുകളോടെയാണ് തുടക്കം. രാക്ഷോഘ്ന ഹോമം, വാസ്തുഹോമം, വാസ്തുകലശം, വാസ്തുബലി, വാസ്തുകലശാഭഷേകം, വാസ്തുപുണ്യാഹം തുടങ്ങിയ കർമങ്ങളും നടക്കും.
തളിപ്പറമ്പ് : തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ സഹസ്രകലശം 2026 നവംബർ 22 മുതൽ 27 വരെ നടക്കും. ക്ഷേത്രത്തിന്റെ ചൈതന്യം വർധിപ്പിക്കുന്നതിനായാണ് സഹസ്രകലശം നടത്തുന്നത്. സഹസ്രകലശത്തിൽ ആറുദിവസങ്ങളിലായി വിവിധ പൂജകളും ഹോമങ്ങളും കലശാഭിഷേകങ്ങളുമാണ് നടക്കുന്നത്. ഭക്തജനങ്ങൾക്ക് ചടങ്ങുകളിൽ പങ്കുചേർന്ന് രാജരാജേശ്വരന്റെ അനുഗ്രഹം തേടാം.
ആദ്യദിവസമായ നവംബർ 22-ന് ആചാരവരണവും മുളയിടലും പ്രസാദശുദ്ധിയും അസ്ത്രകലശപൂജയും ഉൾപ്പെടെയുള്ള ചടങ്ങുകളോടെയാണ് തുടക്കം. രാക്ഷോഘ്ന ഹോമം, വാസ്തുഹോമം, വാസ്തുകലശം, വാസ്തുബലി, വാസ്തുകലശാഭഷേകം, വാസ്തുപുണ്യാഹം തുടങ്ങിയ കർമങ്ങളും നടക്കും.
രണ്ടാം ദിവസമായ നവംബർ 23-ന് വിവിധ ബിംബശുദ്ധി ചടങ്ങുകൾക്കും കലശപൂജകൾക്കും പ്രാധാന്യമുണ്ട്. ബിംബശുദ്ധി കലശാഭിഷേകങ്ങൾ, പ്രോക്തഹോമം, ഉച്ചപൂജയോടനുബന്ധിച്ചുള്ള ഹോമകലശാഭിഷേകം എന്നിവ നടക്കും. ദക്ഷിണാമൂർത്തി, ശ്രീപാർവതി, ഗണേശൻ, യക്ഷി എന്നീ ഉപദേവതകൾക്കും കലശാഭിഷേകങ്ങൾ ഉണ്ടായിരിക്കും. മൂന്നാം ദിവസമായ നവംബർ 24-ന് പ്രായശ്ചിത്ത ഹോമം, ശാന്തിഹോമം, ഹോമകലശാഭിഷേകം, നവകം, വിശേഷാൽ പൂജകൾ എന്നിവയാണ് പ്രധാന ചടങ്ങുകൾ.
നാലാം ദിവസമായ നവംബർ 25-ന് വിവിധ ശാന്തിഹോമങ്ങളും ഹോമകലശാഭിഷേകവും നടക്കും. അഞ്ചാം ദിവസമായ നവംബർ 26-ന് മണ്ഡപ സംസ്കാരം, ബ്രഹ്മകലശപൂജ, വിവിധ കലശപൂജകൾ, തത്വഹോമം, എന്നിവയുണ്ടാകും. വൈകുന്നേരം അധിവാസഹോമവും കലശാധിവാസവും നടക്കും. സഹസ്രകലശത്തിന്റെ അവസാനദിവസമായ നവംബർ 27-ന് സഹസ്രകലശാഭിഷേകം, ബ്രഹ്മകലശാഭിഷേകം, എന്നിവയാണ് പ്രധാന ചടങ്ങുകൾ.
ക്ഷേത്രങ്ങൾ കേവലം കല്ലും മണ്ണും മരങ്ങളും കൊണ്ട് നിർമ്മിച്ച കെട്ടിടങ്ങൾ മാത്രമല്ലെന്നും, മറിച്ച് സചേതനമായ ചൈതന്യവിശേഷം കുടികൊള്ളുന്ന ഊർജ്ജകേന്ദ്രങ്ങളാണെന്നും (Power House) ആചാര്യന്മാർ വ്യക്തമാക്കുന്നു. 'ശരീരം തന്നെയാണ് ക്ഷേത്രം' എന്ന ഭഗവദ്ഗീത വചനവും ('ഇദം ശരീരം കൗന്തേയ ക്ഷേത്രമിത്യഭിധീയതേ'), 'ദേഹം ദേവാലയവും അതിൽ കുടികൊള്ളുന്ന ജീവൻ സദാശിവനുമാണ്' ('ദേഹോ ദേവാലയ പ്രോക്താ, ജീവോ സദാശിവ') എന്ന പ്രമാണവും ക്ഷേത്രസങ്കല്പത്തിന്റെ ആഴം വ്യക്തമാക്കുന്നു.
കലശത്തിന്റെ പ്രാധാന്യം:
ലോകാനുഗ്രഹമാണ് വിഗ്രഹത്തിൽ കുടികൊള്ളുന്ന ഭഗവത് സ്വരൂപത്തിന്റെ ധർമ്മം. എന്നാൽ കാലക്രമേണ ഉണ്ടാകുന്ന ക്രിയാലോപങ്ങൾ മൂലവും, അറിയാതെ സംഭവിക്കുന്ന ആചാരലോപങ്ങൾ മൂലവും ദേവചൈതന്യം ഭക്തരിലേക്ക് പ്രവഹിക്കുന്നതിന് തടസ്സങ്ങൾ നേരിടാറുണ്ട്. ഇത്തരം വിഘാതങ്ങളെ ക്രിയാപുരസരം നീക്കം ചെയ്ത്, ക്ഷേത്രത്തിലെ ചൈതന്യ വർദ്ധനവിനും പരിപൂർണ്ണതയ്ക്കുമായി നിശ്ചിത കാലയളവിൽ നടത്തുന്ന അതിപ്രധാനമായ താന്ത്രിക കർമ്മമാണ് കലശം. ഇതിലൂടെ ദേവന്റെ അനുഗ്രഹം തടസ്സങ്ങളില്ലാതെ ഭക്തരിലേക്ക് നിറഞ്ഞൊഴുകുന്നത് ഉറപ്പാക്കുന്നു.