തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ സഹസ്രകലശ ചടങ്ങുകൾക്ക് ഇന്ന് സമാപനമാകും

 രാജരാജേശ്വര ക്ഷേത്രത്തിൽ ആറുദിവസമായി നടന്നുവന്ന സഹസ്രകലശ ചടങ്ങുകൾക്ക് ഇന്ന് സമാപനമാകും. സഹസ്രകലശാഭിഷേകത്തോടനുബന്ധിച്ച് ഒരുക്കിവെച്ച 1001 കലശക്കുടങ്ങളുടെ അഭിഷേകം വെള്ളിയാഴ്ച്ച രാവിലെ ആറിന് ആരംഭിച്ചു. 8.30ന് ബ്രഹ്മകലശം എഴുന്നള്ളിച്ച് അഭിഷേകം നടത്തി.

 

 തളിപ്പറമ്പ് : രാജരാജേശ്വര ക്ഷേത്രത്തിൽ ആറുദിവസമായി നടന്നുവന്ന സഹസ്രകലശ ചടങ്ങുകൾക്ക് ഇന്ന് സമാപനമാകും. സഹസ്രകലശാഭിഷേകത്തോടനുബന്ധിച്ച് ഒരുക്കിവെച്ച 1001 കലശക്കുടങ്ങളുടെ അഭിഷേകം വെള്ളിയാഴ്ച്ച രാവിലെ ആറിന് ആരംഭിച്ചു. 8.30ന് ബ്രഹ്മകലശം എഴുന്നള്ളിച്ച് അഭിഷേകം നടത്തി.

ക്ഷേത്രം തന്ത്രി ഇടവലത്ത് പുടയൂർ കുബേരൻ നമ്പൂതിരിയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ. വൈകിട്ട് എട്ടിന് ശ്രീഭൂതബലിയോടൊപ്പം ആനപ്പുറത്തെഴുന്നള്ളത്തും നടക്കും. ഇതോടെ ക്ഷേത്രത്തിലെ സഹസ്രകലശ ചടങ്ങുകൾക്ക് പരിസമാപ്തിയാകും.