കാടാമ്പുഴ ഭ​ഗവതീ ക്ഷേത്രത്തിലെ ഋ​ഗ്വേദലക്ഷാർച്ചനയ്ക്ക് തുടക്കം

കാടാമ്പുഴ ഭഗവതീക്ഷേത്രത്തിലെ 40-ാമത് ഋഗ്വേദലക്ഷാർച്ചനയ്ക്ക് ബുധനാഴ്ച തുടക്കമായി. തന്ത്രി അണ്ടലാടി ദിവാകരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ ആരംഭിച്ചത്.

 

വളാഞ്ചേരി : കാടാമ്പുഴ ഭഗവതീക്ഷേത്രത്തിലെ 40-ാമത് ഋഗ്വേദലക്ഷാർച്ചനയ്ക്ക് ബുധനാഴ്ച തുടക്കമായി. തന്ത്രി അണ്ടലാടി ദിവാകരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ ആരംഭിച്ചത്. പത്തോളം വേദപണ്ഡിതർ അർച്ചനയിരിന്നു. ഇരുപത് പ്രത്യേക സൂക്തപുഷ്പാഞ്ജലികൾ അർച്ചനയുടെ ഭാഗമായി ഉണ്ടാകും.

ദൂര സ്ഥലങ്ങളിലുള്ളവർക്ക് മണിയോഡർ, ഡ്രാഫ്റ്റ്, എൻ ഇ എഫ്ടി മുഖേന, എക്സ്ക്യുട്ടീവ് ഓഫീസർ, ശ്രീ കാടാമ്പുഴ ഭഗവതിദേവസ്വം, പി.ഒ. കാടാമ്പുഴ, മലപ്പുറം ജില്ല 676553 എന്ന വിലാസത്തിൽ അർച്ചന നടത്തേണ്ട വ്യക്തിയുടെ പേര്, നക്ഷത്രം,നടത്താൻ ഉദ്ദേശിക്കു ന്ന അർച്ചനകളുടെ പേര്, എണ്ണം, വ്യക്തമായ മേൽവിലാസം എന്നീ വിവരങ്ങളടക്കം 31-ന് മുമ്പ് ദേവസ്വം ഓഫീസിൽ കിട്ടത്തക്കവിധം പണമടയ്ക്കാം.

അർച്ചന നടത്തി പ്രസാദവും കൂപ്പണും തപാൽവഴി അയച്ചു നൽകുമെന്ന് എക്സിക്യുട്ടീവ് ഓഫീസർ എസ്. രഞ്ജൻ അറിയിച്ചു.
31- ന് രാവിലെ എട്ടിനു  ഋ​ഗ്വേദലക്ഷാർച്ചന സമാപിക്കും. ദിവസവും രാവിലെ ആറിനാണ് അർച്ചന ആരംഭിക്കുന്നത്.