ഗുരുവായൂരില്‍ ഏപ്രില്‍ രണ്ടിനും മൂന്നിനും  നാലമ്പല പ്രവേശനത്തിന്  നിയന്ത്രണം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏപ്രില്‍ രണ്ടിനും മൂന്നിനും നാലമ്പല പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ഗുരുവായൂരപ്പന് ശുദ്ധി, ശ്രീഭൂതബലി ചടങ്ങുകള്‍ നടക്കുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

 

 തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏപ്രില്‍ രണ്ടിനും മൂന്നിനും നാലമ്പല പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ഗുരുവായൂരപ്പന് ശുദ്ധി, ശ്രീഭൂതബലി ചടങ്ങുകള്‍ നടക്കുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അന്നേ ദിവസങ്ങളില്‍ വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം അത്താഴപൂജ കഴിയുന്നതുവരെ നാലമ്പലത്തില്‍ ഭക്തര്‍ക്ക് പ്രവേശനമുണ്ടായിരിക്കുന്നതല്ലെന്ന് ഗുരുവായൂര്‍ ദേവസ്വം അറിയിച്ചു. ഉപദേവശുദ്ധി ചടങ്ങുകള്‍ ഏപ്രില്‍ 4,5,6 തീയതികളില്‍ നടക്കും.