തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നവീകരിച്ച കൗണ്ടർ ഉദ്ഘാടനം നിർവഹിച്ചു ; മ്യൂറൽ ചിത്രകാരന്മാർക്ക് അനുമോദനം
തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച കൗണ്ടറിന്റെ ഉദ്ഘാടനം ക്ഷേത്രം തന്ത്രി കാമ്പ്രത്തില്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരി ഭദ്രദീപം കൊളുത്തി നിർവഹിച്ചു. ക്ഷേത്ര കൗണ്ടറിന്റെ ചുമരുകളിൽ ശ്രീകൃഷ്ണന്റെ ബാലലീലകൾ ആവിഷ്‌കരിച്ച മ്യൂറൽ ചിത്രങ്ങൾ ശ്രദ്ധേയമായി.
Mar 6, 2026, 09:44 IST
തൃച്ചംബരം: തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച കൗണ്ടറിന്റെ ഉദ്ഘാടനം ക്ഷേത്രം തന്ത്രി കാമ്പ്രത്തില്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരി ഭദ്രദീപം കൊളുത്തി നിർവഹിച്ചു. ക്ഷേത്ര കൗണ്ടറിന്റെ ചുമരുകളിൽ ശ്രീകൃഷ്ണന്റെ ബാലലീലകൾ ആവിഷ്‌കരിച്ച മ്യൂറൽ ചിത്രങ്ങൾ ശ്രദ്ധേയമായി.
ചിത്രകം ചുമർ ചിത്ര പഠന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ അജിത്–സ്നേഹ ദമ്പതികളാണ് മ്യൂറൽ പെയിന്റിംഗ് നിർവഹിച്ചത്. ഇവരെ ടി.ടി.കെ ദേവസ്വം അനുമോദിച്ചു.
ചടങ്ങിൽ ടി.ടി.കെ ദേവസ്വം പ്രസിഡന്റ് ടി.പി വിനോദ് കുമാർ, എക്സിക്യൂട്ടീവ് ഓഫീസർ കെ.പി വിനയൻ, ട്രസ്റ്റി അംഗങ്ങളായ എം.എൻ നമ്പൂതിരി, ചാലിൽ രമേശൻ, മാധവൻ ടി.ടി. എന്നിവർ പങ്കെടുത്തു.