തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദ്വാരപാലക ശില്പങ്ങളുടെ അനാച്ഛാദനം നടന്നു  

ഉത്തരകേരളത്തിലെ ഏറ്റവും പ്രശസ്തമായ ശിവക്ഷേത്രങ്ങളിൽ ഒന്നായ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച ദ്വാരപാലക ശില്പങ്ങളുടെ അനാച്ഛാദന കർമ്മം നടന്നു. 

 
പുരാതന കേരളത്തിലെ 108 ശിവാലയങ്ങളിൽ പ്രധാനപ്പെട്ടതും, ദക്ഷിണേന്ത്യയിലെ തന്നെ അതിപ്രശസ്തമായ ശിവക്ഷേത്രങ്ങളിൽ ഒന്നുമാണ് തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രം. പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രം തനതായ വാസ്തുവിദ്യാ വൈഭവത്തിനും ആചാരാനുഷ്ഠാനങ്ങൾക്കും പേരുകേട്ടതാണ്.  

 തളിപ്പറമ്പ് : ഉത്തരകേരളത്തിലെ ഏറ്റവും പ്രശസ്തമായ ശിവക്ഷേത്രങ്ങളിൽ ഒന്നായ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച ദ്വാരപാലക ശില്പങ്ങളുടെ അനാച്ഛാദന കർമ്മം നടന്നു.  ഞായറാഴ്ച വൈകുന്നേരം ക്ഷേത്ര സന്നിധിയിലായിരുന്നു ചടങ്ങ്.  ടി.ടി.കെ ദേവസ്വം ട്രസ്റ്റി അംഗങ്ങളും ക്ഷേത്രം ജീവനക്കാരും ചേർന്നാണ് അനാച്ഛാദന ചടങ്ങുകൾ നിർവ്വഹിച്ചത്. 

പുരാതന കേരളത്തിലെ 108 ശിവാലയങ്ങളിൽ പ്രധാനപ്പെട്ടതും, ദക്ഷിണേന്ത്യയിലെ തന്നെ അതിപ്രശസ്തമായ ശിവക്ഷേത്രങ്ങളിൽ ഒന്നുമാണ് തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രം. പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രം തനതായ വാസ്തുവിദ്യാ വൈഭവത്തിനും ആചാരാനുഷ്ഠാനങ്ങൾക്കും പേരുകേട്ടതാണ്.  

ഫോട്ടോ : പുഷ്പജൻ തളിപ്പറമ്പ