പൂജവയ്പ് : ഒക്ടോബര്‍ 11നും 12നും അവധി പ്രഖ്യാപിക്കണമെന്ന്  ഹിന്ദു ഐക്യവേദി

മഹാനവരാത്രിയോടനുബന്ധിച്ച് സംസ്ഥാനത്ത് ഒക്ടോബര്‍ 11, 12, തീയതികളില്‍ പൊതുഅവധി പ്രഖ്യാപിക്കണമെന്ന് ഹിന്ദു ഐക്യവേദി . ഇക്കാര്യം ഉന്നയിച്ച് സര്‍ക്കാരിനും സാംസ്‌കാരിക വകുപ്പിനും ഹിന്ദു ഐക്യവേദി നിവേദനം നൽകുമെന്ന് സംസ്ഥാന വക്താവ് ഇ.എസ്. ബിജു പറഞ്ഞു.

 

കോട്ടയം: മഹാനവരാത്രിയോടനുബന്ധിച്ച് സംസ്ഥാനത്ത് ഒക്ടോബര്‍ 11, 12, തീയതികളില്‍ പൊതുഅവധി പ്രഖ്യാപിക്കണമെന്ന് ഹിന്ദു ഐക്യവേദി . ഇക്കാര്യം ഉന്നയിച്ച് സര്‍ക്കാരിനും സാംസ്‌കാരിക വകുപ്പിനും ഹിന്ദു ഐക്യവേദി നിവേദനം നൽകുമെന്ന് സംസ്ഥാന വക്താവ് ഇ.എസ്. ബിജു പറഞ്ഞു.

ഒക്ടോബര്‍ 10 വ്യാഴാഴ്ച ഉച്ചയ്‌ക്ക് 12:28 ന് സപ്തമി തിഥി അവസാനിച്ച് തുടര്‍ന്ന് 11 ന് ഉച്ചയ്‌ക്ക് 12:08 വരെയാണ് അഷ്ടമി. അന്ന് വൈകിട്ട് അഷ്ടമി ഇല്ലാത്തതിനാല്‍ 10നാണ് ഗ്രന്ഥങ്ങളും തൊഴില്‍ ഉപകരണങ്ങളും പൂജ വയ്‌ക്കുന്നത്.അഷ്ടമി തിഥി തുടങ്ങുന്നതിനു മുമ്പ് പൂജവയ്‌ക്കണമെന്നാണ് ആചാര്യ വിധി. വിദ്യാ വിജയത്തിനും, തൊഴില്‍വിജയത്തിനുമായി ഈ പൂജ നടക്കുമ്പോള്‍ വായനയും തൊഴിലും ഒഴിവാക്കുന്നതാണ് കാലങ്ങളായിതുടര്‍ന്നുവരുന്ന ആചാരം.

11, 12 തീയതികളിലെ ദുര്‍ഗാഷ്ടമി, മഹാനവമി ദിനങ്ങള്‍ പ്രവൃത്തി ദിനമാക്കുന്നത് വിശ്വാസികളെ വേദനിപ്പിക്കുന്നതാകയാലാണ് പൊതു അവധി നല്‍കണമെന്ന ആവശ്യം ഉന്നയിക്കുന്നതെന്ന് ഇ.എസ്.ബിജു പറഞ്ഞു.