ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവം 24 ന് ; ഒരുക്കങ്ങൾ പൂർത്തിയായി
കേരളത്തിലെ പ്രസിദ്ധമായ ഭഗവതി ക്ഷേത്രങ്ങളിൽ ഒന്നാണ് ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം. ആദിപരാശക്തിയായ ദേവിയെ പ്രധാന പ്രതിഷ്ഠയായി ആരാധിക്കുന്ന ഈ ക്ഷേത്രം ഭക്തിയുടെയും വിശ്വാസത്തിന്റെയും ആത്മീയ പാരമ്പര്യത്തിന്റെയും സംഗമഭൂമിയാണ്.
ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ ഏറ്റവും പ്രസിദ്ധമായ ആഘോഷങ്ങളിലൊന്നാണ് വൃശ്ചിക മാസത്തിൽ നടക്കുന്ന പൊങ്കാല മഹോത്സവം. ദേവിക്ക് പൊങ്കാല സമർപ്പിച്ച് അനുഗ്രഹം തേടുന്നതിനായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് സ്ത്രീഭക്തരാണ് ഇവിടെ എത്തിച്ചേരുന്നത്.
കേരളത്തിലെ പ്രസിദ്ധമായ ഭഗവതി ക്ഷേത്രങ്ങളിൽ ഒന്നാണ് ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം. ആദിപരാശക്തിയായ ദേവിയെ പ്രധാന പ്രതിഷ്ഠയായി ആരാധിക്കുന്ന ഈ ക്ഷേത്രം ഭക്തിയുടെയും വിശ്വാസത്തിന്റെയും ആത്മീയ പാരമ്പര്യത്തിന്റെയും സംഗമഭൂമിയാണ്. ചക്കുളത്തുകാവ് ക്ഷേത്രത്തിലെ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. ലക്ഷക്കണക്കിന് ഭക്തജനങ്ങൾ വ്രതാനുഷ്ഠാനത്തോടെ എത്തുന്ന ദക്ഷിണേന്ത്യയിലെ പ്രമുഖ സർവ്വമത തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവിൽ പൊങ്കാല നവംബർ 24 ന് നടക്കും. പൊങ്കാലയുടെ പ്രധാന ചടങ്ങായ കാർത്തിക സ്തംഭം ഉയർന്നു. നവംബർ 20 ആദ്യ വെള്ളിയാഴ്ച ജലസേചനവകുപ്പ് മന്ത്രി മോൻസ് ജോസഫ് ക്ഷേത്ര നടയിൽ നിലവറദിപം തെളിയിക്കും.
ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ ഏറ്റവും പ്രസിദ്ധമായ ആഘോഷങ്ങളിലൊന്നാണ് വൃശ്ചിക മാസത്തിൽ നടക്കുന്ന പൊങ്കാല മഹോത്സവം. ദേവിക്ക് പൊങ്കാല സമർപ്പിച്ച് അനുഗ്രഹം തേടുന്നതിനായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് സ്ത്രീഭക്തരാണ് ഇവിടെ എത്തിച്ചേരുന്നത്.
24 ന് പുലർച്ചെ 4 ന് നിർമ്മാല്യദർശനവും അഷ്ടദ്രവ്യ മഹാഗണപതി ഹോമവും 9 ന് വിളിച്ചു ചൊല്ലി പ്രാർഥനയും തുടർന്ന് ക്ഷേത്ര ശ്രീ കോവിലിലെ കെടാവിള ക്കിൽ നിന്നും ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി കൊടിവിളക്കിലേക്ക് ദീപം പകരും, തുടർന്ന് നടപ്പന്തലിൽ പ്രത്യേകം തയ്യാറാക്കിയ പണ്ടാര പൊങ്കാല അടുപ്പിലേക്ക് ട്രസ്റ്റ് പ്രസിഡൻ്റും മുഖ്യ കാര്യദർശിയായ രാധാകൃഷ്ണൻ നമ്പൂതിരി അഗ്നി പ്രോജോലിപ്പിച്ചുകൊണ്ട് പൊങ്കാലയ്ക്ക് തുടക്കം കുറിക്കും.
ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന സംഗമത്തിൽ ആഭ്യന്ത മന്ത്രി രമേശ് ചെന്നിത്തല പൊങ്കാലയുടെ ഉദ്ഘാടനം നിർവഹിക്കും. കുട്ടനാട് എം.എൽ എ റെജി ചെറിയാൻ ആമുഖപ്രഭാഷണവും, മാവേലിക്കര എം.പി. കൊടിക്കുന്നിൽ സുരേഷ് പൊങ്കാലയുടെ സന്ദേശവും,മാന്നാർ അബ്ദുൾ ലത്തീഫ് മുഖ്യപ്രഭാഷണവും നടത്തും. ക്ഷേത്ര മേൽശാന്തി അശോകൻ നമ്പൂതിരിയുടെ കാർമ്മിക നേതൃത്വത്തിൽ ട്രസ്റ്റിമാരായ രഞ്ജിത്ത് ബി നമ്പൂതിരി, ദുർഗ്ഗാദത്തൻ നമ്പൂതിരി എന്നിവരുടെ ആഭിമുഖ്യത്തിൽ പൊങ്കാല സമർപ്പണ ചടങ്ങുകൾ നടക്കും.
11 ന് 500- ൽ അധികം വേദ പണ്ഡിതൻമാരുടെ മുഖ്യ കാർമ്മികത്വത്തിൽ ദേവിയെ 51 ജീവതകളിലായി എഴുന്നള്ളിച്ച് ഭക്തർ തയ്യാറാക്കിയ പൊങ്കാല നേദിക്കും. പൊങ്കാല നേദ്യത്തിനു ശേഷം ദിവ്യാ അഭിഷേകവും ഉച്ചദീപാരാധനയും നടക്കും. വൈകിട്ട് 5 ന് ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന സാംസ്കാരിക സമ്മേളനം നിയമസഭാ സ്പീക്കർ തിരുവഞ്ചുർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. തിരുവല്ല എം,എൽ.എ അഡ്വ. വർഗ്ഗീസ് മാമ്മൻ ആമുഖപ്രഭാഷണം നടത്തും.
ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആൻ്റണി വിശിഷ്ടാതിഥിയാരിക്കും. എടത്വാ സെന്റ് ജോർജ് ഫൊറോന പള്ളി വികാരി റവ.ഫാ. ജോസഫ് കളരിക്കൽ, നെടുമ്പ്രം ചീഫ് ഇമാം അമാനുല്ലാഹ് സുഹ്രി എന്നിവർ മുഖ്യസന്ദേശവും, മുഖ്യ കാര്യ ദർശി രാധാകൃഷണൻ നമ്പൂതിരി അനുഗ്രഹപ്രഭാഷണവും, ക്ഷേത്ര മേൽശാന്തി അശോകൻ നമ്പൂതിരി മംഗളാരതി സമർപ്പിക്കുകയും മുൻ പശ്ചിമബംഗാൾ ഗവർണ്ണർ ഡോ.സി.വി ആനന്ദബോസ് ഐ.എ.എസ് കാർത്തിക സ്തംഭത്തിൽ അഗ്നി പ്രോജ്വലിപ്പിക്കുന്ന ചടങ്ങുകളും നിർവഹിക്കും.
ആലപ്പുഴ ജില്ലാ പഞ്ചായത്ത് മെമ്പർ മഞ്ജു ജയകുമാർ, തലവടി പഞ്ചായത്ത് മെമ്പറുംമാരായ അജിത്ത് കുമാർ പിഷാരത്ത്, ഗോകുൽ ഗോപാ ലകൃഷ്ണൻ, സുജിമോൾ, മോളമ്മ, അജ്ജു സന്തോഷ്, ABASS അഖിലേന്ത്യാ പ്രസിഡൻ്റ് അഡ്വ. ഡി. വിജയകുമാർ എന്നിവർ പങ്കെടുക്കും.
വിവിധ ഇൻഫർമേഷൻ സെൻ്റെറുകളിൽ 1500-ത്തിലധികം ക്ഷേത്ര വോളന്റിയേഴ്സ് നിർദ്ദേശങ്ങളുമായി സേവന പ്രവർത്തനങ്ങൾ നടത്തും.
ഭക്തരുടെ പ്രാഥമീകാവശ്യങ്ങൾക്കായി സ്ഥിരം സംവിധാനങ്ങൾക്കു പുറമെ താത്കാലിക ശൗചാലയങ്ങളും ഏർപ്പെടുത്തും. പോലീസ്, കെ.എസ്. ആർ.റ്റി.സി. ആരോഗ്യ-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഫയർഫോഴ്സ്, കെ.എസ്.ഇ.ബി., ജല അതോറിറ്റി, എക്സൈസ്, ജല ഗതാഗതം, റവന്യു വകുപ്പുകളുടെ സേവനം ആലപ്പുഴ-പത്തനംതിട്ട ജില്ലാ കളക്ടർ മാരുടെ നേതൃത്വത്തിൽ സജ്ജീകരിക്കും.
പാർക്കിംഗിനും പ്രത്യേക സൗകര്യം ഏർപ്പെടുത്തും. പ്ലാസ്റ്റിക്ക് പൂർണ്ണമായി നിരോ ധിച്ചും ഹരിത ചട്ടങ്ങൾ പാലിച്ചുമാണ് പൊങ്കാലയുടെ ക്രമീകരണങ്ങൾ നടത്തിയിരിക്കുന്നത്. വാർത്താ സമ്മേളനത്തിൽ ക്ഷേത്ര മനേജിങ്ങ് ട്രസ്റ്റി & ചീഫ് അഡ്മിനിസ്ട്രേറ്റർ മണിക്കുട്ടൻ നമ്പൂതിരി, ക്ഷേത്ര മേൽശാന്തി അശോകൻ നമ്പൂതിരി, രഞ്ചിത്ത് ബി നമ്പൂതിരി, മീഡിയ കോഡിനേറ്റർ അജിത്ത് കുമാർ പിഷാരത്ത് എന്നിവർ പങ്കെടുത്തു.