പ്രാർത്ഥനാഭരിതരായി പെരുമാൾ ഭക്തർ ; കൊട്ടിയൂരിൽ വൻ ഭക്തജന തിരക്ക്,രോഹിണി ആരാധന ചൊവ്വാഴ്ച
തൊഴുകൈയ്യോടെ ശിവ മന്ത്രം മുഴക്കി ഇക്കരെ കൊട്ടിയൂരിൽ ഭക്തജനസഞ്ചയം തന്നെ അണിനിരന്നു.
Jun 22, 2025, 15:16 IST
കൊട്ടിയൂർ വൈശാഖോത്സവത്തിലെ ആരാധനകളിൽ അവസാനത്തേതായ രോഹിണി ആരാധന ചൊവ്വാഴ്ച നടക്കും.
ദക്ഷിണ കാശിയെന്നു അറിയപ്പെടുന്ന കൊട്ടിയൂർ പെരുമാൾ സന്നിധിയിൽ കോരി ചൊരിയുന്ന മഴയിലും അഭൂതപൂർവമായ ഭക്തജന തിരക്ക് അനുഭവപെട്ടു
തൊഴുകൈയ്യോടെ ശിവ മന്ത്രം മുഴക്കി ഇക്കരെ കൊട്ടിയൂരിൽ ഭക്തജനസഞ്ചയം തന്നെ അണിനിരന്നു. ശനിയാഴ്ച ഭക്തിസാന്ദ്രമായ കൊട്ടിയൂര്‍ ഉത്സവ നഗരിയില്‍ സ്ത്രീകളടക്കം പതിനായിരങ്ങളാണ് പെരുമാളിനെ ദര്‍ശിക്കാനെത്തിയത്.
കൊട്ടിയൂർ വൈശാഖോത്സവത്തിലെ ആരാധനകളിൽ അവസാനത്തേതായ രോഹിണി ആരാധന ചൊവ്വാഴ്ച നടക്കും.
തുടർന്ന് ചതുശ്ശതങ്ങൾ ആരംഭിക്കും. 26-ന് തിരുവാതിര ചതുശ്ശതം നിവേദിക്കും.