കണ്ണൂർ കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ പാട്ട് ഉത്സവത്തിന് സമാപനം
വടക്കേമല ബാറിലെ പാട്ട് ഉത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ കളത്തിലരിയും പാട്ടുത്സവത്തിന് ഭക്തിനിർഭരമായ പരിസമാപ്തി.
Nov 11, 2026, 12:35 IST
കണ്ണാടിപ്പറമ്പ് : വടക്കേമല ബാറിലെ പാട്ട് ഉത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ കളത്തിലരിയും പാട്ടുത്സവത്തിന് ഭക്തിനിർഭരമായ പരിസമാപ്തി.
പ്രകൃതിദത്ത വർണ്ണങ്ങളായ അരിപ്പൊടി, മഞ്ഞൾപ്പൊടി, പച്ചപ്പൊടി, കരിപ്പൊടി തുടങ്ങിയവ ഉപയോഗിച്ച് ശ്രീധർമ്മശാസ്താ സ്വരൂപം മരുതായി കരിയിൽ സതീശൻ നമ്പ്യാരാണ് ആലേഖനം ചെയ്തത്. കളം പൂജയ്ക്ക് ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാട് മുഖ്യ കാർമികത്വം വഹിച്ചു. ശേഷം പ്രസാദ വിതരണവും നടന്നു.