സന്നിധാനത്ത് ഭക്തർക്ക് സായൂജ്യമേകി പൊന്നുപതിനെട്ടാം പടിയിൽ പടിപൂജ

ശബരിമല മകരവിളക്ക് തീർത്ഥാടനകാലത്തെ പടിപൂജയ്ക്ക് ജനുവരി 16 ദീപാരാധനയ്ക്ക് ശേഷം തുടക്കം. വ്രതാനുഷ്ഠാനങ്ങളോടെ ഇരുമുടിക്കെട്ടേന്തി അയ്യപ്പദർശനത്തിനെത്തുന്ന ഭക്തർ കയറുന്ന പവിത്രമായ പതിനെട്ട് പടികളിലും പൂക്കളും പട്ടുവസ്ത്രങ്ങളും ദീപങ്ങളും അർപ്പിച്ചായിരുന്നു പടിപൂജ.

ദീപാരാധനയ്ക്ക് ശേഷം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെയും മേൽശാന്തി ഇ.ഡി പ്രസാദ് നമ്പൂതിരിയുടെയും കാർമികത്വത്തിലുമായിരുന്നു ഒരു മണിക്കൂറോളം നീണ്ട പടിപൂജ. പൂജയുടെ ഭാഗമായി പതിനെട്ടാംപടി കഴുകി വൃത്തിയാക്കി മധ്യഭാഗത്തായി പട്ടുവിരിച്ചു. പട്ടിന്റെ ഇരുവശത്തും വലിയ ഹാരങ്ങൾ കൊണ്ട് അലങ്കരിച്ചു. പതിനെട്ടു പടികളിൽ ഇരുവശത്തും നിലവിളക്ക് തെളിച്ചു. 

 പത്തനംതിട്ട : ശബരിമല മകരവിളക്ക് തീർത്ഥാടനകാലത്തെ പടിപൂജയ്ക്ക് ജനുവരി 16 ദീപാരാധനയ്ക്ക് ശേഷം തുടക്കം. വ്രതാനുഷ്ഠാനങ്ങളോടെ ഇരുമുടിക്കെട്ടേന്തി അയ്യപ്പദർശനത്തിനെത്തുന്ന ഭക്തർ കയറുന്ന പവിത്രമായ പതിനെട്ട് പടികളിലും പൂക്കളും പട്ടുവസ്ത്രങ്ങളും ദീപങ്ങളും അർപ്പിച്ചായിരുന്നു പടിപൂജ. പൂക്കളാൽ അലംകൃതമായി ദീപപ്രഭയിൽ ജ്വലിച്ച് നിന്ന പതിനെട്ടുപടികളുടെ അപൂർവ കാഴ്ച സന്നിധാനത്ത് ഭക്തർക്ക് വേറിട്ട അനുഭവമായി. 

ദീപാരാധനയ്ക്ക് ശേഷം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെയും മേൽശാന്തി ഇ.ഡി പ്രസാദ് നമ്പൂതിരിയുടെയും കാർമികത്വത്തിലുമായിരുന്നു ഒരു മണിക്കൂറോളം നീണ്ട പടിപൂജ. പൂജയുടെ ഭാഗമായി പതിനെട്ടാംപടി കഴുകി വൃത്തിയാക്കി മധ്യഭാഗത്തായി പട്ടുവിരിച്ചു. പട്ടിന്റെ ഇരുവശത്തും വലിയ ഹാരങ്ങൾ കൊണ്ട് അലങ്കരിച്ചു. പതിനെട്ടു പടികളിൽ ഇരുവശത്തും നിലവിളക്ക് തെളിച്ചു. 

പടികളിൽ പൂജാദ്രവ്യങ്ങളും വച്ചു. പിന്നീട് ഓരോ പടികളിലും കുടികൊള്ളുന്ന മലദൈവങ്ങൾക്ക് പൂജ നടത്തി. ഓരോ പടിയിലും ദേവചൈതന്യം ആവാഹിച്ചിട്ടുണ്ടെന്നാണ് വിശ്വാസം. ശബരിമല അടക്കമുള്ള പതിനെട്ട് മലകളെയാണ് പടികൾ പ്രതിനിധാനം ചെയ്യുന്നതെന്നാണ് സങ്കൽപം.