പത്മനാഭസ്വാമി ക്ഷേത്രത്തിൽ മുറജപം–ലക്ഷദീപം: പ്രത്യേക ക്രമീകരണങ്ങൾ
തിരുവനന്തപുരം : ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ആറുവർഷം കൂടുമ്പോൾ നടക്കുന്ന മുറജപം- ലക്ഷദീപത്തിനായുള്ള ക്രമീകരണങ്ങളെക്കുറിച്ച് പത്രക്കുറിപ്പിറക്കി ക്ഷേത്ര സമിതി .
ക്രമീകരണങ്ങള്‍
1.ക്ഷേത്രത്തിൽ ജനുവരി 13, 16, 15, 16 എന്നീ തീയതികളിൽ ക്ഷേത്രത്തിനകത്തും, പുറത്തും, പത്മതീർത്ഥകുളത്തിലും വൈദ്യുതി ദീപാലങ്കാരം ഉണ്ടായിരിക്കുന്നതാണ്
2.14.01.2026 തീയതി ഓൺലൈൻ മുഖാന്തിരം ഭക്തജനങ്ങൾ ബുക്ക് ചെയ്ത പാസ്സുകളിൽ രേഖപ്പെടുത്തിയിട്ടുള്ള പ്രവേശന കവാടങ്ങളിൽ കൂടി മാത്രം ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിച്ച് പാസിൽ രേഖപ്പെടുത്തിയിട്ടുള്ള സെഗ്മന്റിൽ എത്തിചേരേണ്ടതാണ്.
3.ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിക്കുന്ന ഭക്തജനങ്ങൾ താഴെപറയുന്ന നിബന്ധനകൾ കർശനമായി പാലിക്കേണ്ടതാണ്.
(എ) ആധാർ കാർഡ് കൈയ്യിൽ കരുതേണ്ടതാണ്.
(ബി) വൈകുന്നേരം 04.30 മുതൽ 06.30 വരെ മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ.
(സി) ലഭിച്ച പാസ്സിൻ്റെ അസ്സൽ പകർപ്പ് കൈയ്യിൽ കരുതേണ്ടതാണ്.
(ഡി) ക്ഷേത്ര സുരക്ഷവിഭാഗം, പൊലീസ്, വോളണ്ടിയർ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.
(ഇ) ബാഗ്, കുട, ഇലക്ട്രോണിക് സാധനങ്ങൾ (ഫോൺ, റിമോർട്ട് കീ. സ്മാർട്ട് വാച്ച്, ക്യാമറ) മറ്റും ക്ഷേത്രത്തിനകത്ത് കൊണ്ടു വരുവാൻ പാടില്ല.
(എഫ്) ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് പുരുഷന്മാർ മുണ്ടും, നേര്യതും ധരിച്ചും, സ്ത്രീകൾ സാരി, പാവാട, ചുരിദാറിന് പുറത്ത് മുണ്ട് ചുറ്റിയും പ്രവേശിക്കാവുന്നതാണ്.
(ജി) ക്ഷേത്രാചാരമര്യാദകൾ കർശനമായി പാലിക്കേണ്ടതാണ്.
4. പാർക്കിംഗ്’ – ക്ഷേത്രം നൽകിയിട്ടുള്ള വെഹിക്കിൾ പാസ്സ് ഉപയോഗിക്കുന്നവർക്ക് ഫോർട്ട് ഹൈസ്‌കൂൾ (പടിഞ്ഞാറേനട), കെ.എസ്.ആർ.ടി.സി. വാഴപ്പള്ളി (തെക്കേനട), ആർ.കെ.വെഡിംഗ്ഹാൾ (വടക്കേകോട്ടയ്ക്ക് പുറത്ത്), പേ ആൻ്റ് പാർക്ക് (ഓപ്പോസിറ്റ് സുനിൽ വാക്‌സ്’ മ്യൂസിയം, (തെക്കേനട), ആലപ്പാട്ട് (തെക്കേനട), സെൻട്രൽ സ്‌കൂൾ അട്ടകുളങ്ങര, പേ ആൻ്റ് പാർക്ക് (വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിന് അടുത്ത് പടിഞ്ഞാറേ നട, ശ്രീകണ്ഠേശ്വരം പാർക്ക് പടിഞ്ഞാറേനട, ലളിത്‌മഹൾ, ഫോർട്ട് ഗേൾസ് മിഷൻ ഹൈസ്‌കൂൾ, ടെക്നിക്കൽ ഡയറക്ട്രേറ്റ്, വടക്കേനട, പുത്തരിക്കണ്ടം മൈതാനം, ഗാന്ധിപാർക്ക്, പ്രിയദർശിനി ഹാൾ, കിഴക്കേകോട്ട, എൻ.എസ്.എസ്. പെരുന്താന്നി ഹൈസ്‌കൂൾ, പടിഞ്ഞാറേ കോട്ടയ്ക്ക് പുറത്ത്, കാർത്തിക തിരുനാൾ തീയേറ്റർ എന്നിവിടങ്ങളിൽ പാർക്കിംഗ് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
5. തിരക്ക് നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി ലക്ഷദീപത്തോടനുബന്ധിച്ച്’ വരുന്ന ഭക്തജനങ്ങൾ പൊതുഗതാഗത സൗകര്യങ്ങൾ പരാമാവധി ഉപയോഗപ്പെടുത്തേണ്ടതാണ്.
6. വലിയ ഭക്തജനതിരക്ക് ഉള്ളതിനാൽ വിലപ്പിടിപ്പുള്ള വസ്‌തുക്കൾ (സ്വർണ്ണാഭാ രണങ്ങളും മറ്റും) കൊണ്ടു വരാതെയിരിക്കാൻ പരാമാവധി ശ്രദ്ധിക്കേണ്ടതാണ്.
7. വാർദ്ധ്യക്യ സഹജമായ അസുഖമുള്ളവർ, മറ്റ് ആരോഗ്യപ്രശ്‌നമുളളവർ, 6 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾ എന്നിവരെ പരാമാവധി ഒഴിവാക്കാൻ ശ്രമിക്കേണ്ടതാണ്.
8. വടക്കേനടയിലും, തെക്കേനടയിലും ശൗചാലായങ്ങൾ പ്രത്യേകമായി സജ്ജീകരിച്ചിട്ടുണ്ട്.
9. മെഡിക്കൽ യൂണിറ്റ് : അടിയന്തിര വൈദ്യസഹായത്തിനുള്ള ആംബുലൻസ്, ഡോക്‌ടർമാരുടെ സേവനം എന്നിവ ഏർപ്പെടുത്തിയിട്ടുണ്ട്.
10. 14.01.2026 ലക്ഷദീപ ദിവസം ദർശനസമയം
അന്നേ ദിവസം കളഭാഭിഷേകം നടത്തുന്നതിനാൽ ഭക്തജനങ്ങൾക്കുള്ള ദർശനസമയം താഴെ വിവരിക്കും പ്രകാരമായിരിക്കും. വെളുപ്പിന് 03.30 മുതൽ 04.45 വരെ (അഭിഷേകം) രാവിലെ 06.30 മുതൽ 07.00 മണി വരെ രാവിലെ 09.45 മണി മുതൽ 11.15 മണി വരെ ക്ഷേത്രത്തിൽ വൈകുന്നേരത്തെ പതിവ് ദർശനം ഉണ്ടായിരിക്കുന്നതല്ല.
11. മകരശീവേലി ദിവസം ദർശനസമയം
ശ്രീപത്മനാഭസ്വാമിയുടെയും, ശ്രീകൃഷ്ണസ്വാമിയുടെയും നരസിംഹസ്വാമിയുടെയും, ഗരുഡവാഹനങ്ങളിൽ ഉത്തരായനപുണ്യകാലത്തിൻ്റെ തുടക്കവും മകരസംക്രാന്തി തിരുവമ്പാടി എഴുന്നളളിച്ച് നാളിലും, ആറുവർഷം കൂടുമ്പോഴുള്ള വിശേഷ മുറജപം പരിസമാപ്‌തി ദിവസമായ 14.01.2026 രാത്രി 08.30ന് മകരശ്രീബലി നടത്തുന്നതാണ്.
12. മകരശ്രീബലി എഴുന്നള്ളിപ്പ് ക്രമം
പട്ട് വിരിച്ച കാള, കുതിര, ഡമ്മാനം കെട്ടി വിളംബരം അറിയിക്കുന്ന ആന, കൊടിയേന്തിയ കുട്ടികൾ, ക്ഷേത്രസഥാനി, രാജകുടുംബാംഗങ്ങൾ, ഉദ്ദ്യോഗസ്ഥർ, കൈവിളക്ക് എന്തിയ വനിത ജീവനക്കാർ, സ്വാതി കീർത്തനം ആലപിക്കുന്നവർ, വേദപാരായണം നടത്തുന്ന ജപക്കാർ.