ലണ്ടനില്‍ സംഘടിപ്പിച്ച മീനഭരണി ആഘോഷങ്ങൾക്ക് ഭക്തിസാന്ദ്രമായ സമാപനം

 ലണ്ടനിൽ ഗുരുവായൂരപ്പ ക്ഷേത്ര സാക്ഷാത്കാര ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന മോഹൻജി ഫൗണ്ടേഷനും ലണ്ടൻ ശ്രീ ഗുരുവായൂരപ്പ സേവാസംഘവും സംയുക്തമായി സംഘടിപ്പിച്ച മീനഭരണി ആഘോഷങ്ങൾക്ക് ഭക്തിസാന്ദ്രമായ സമാപനമായി. മാർച്ച് 28 ന് തോണ്ടൻ ഹീത്തിലെ വെസ്റ്റ് തോണ്ടൻ കമ്മ്യൂണിറ്റി സെന്ററിലാണ് ചടങ്ങുകൾ നടന്നത്.

 

 ലണ്ടൻ: ലണ്ടനിൽ ഗുരുവായൂരപ്പ ക്ഷേത്ര സാക്ഷാത്കാര ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന മോഹൻജി ഫൗണ്ടേഷനും ലണ്ടൻ ശ്രീ ഗുരുവായൂരപ്പ സേവാസംഘവും സംയുക്തമായി സംഘടിപ്പിച്ച മീനഭരണി ആഘോഷങ്ങൾക്ക് ഭക്തിസാന്ദ്രമായ സമാപനമായി. മാർച്ച് 28 ന് തോണ്ടൻ ഹീത്തിലെ വെസ്റ്റ് തോണ്ടൻ കമ്മ്യൂണിറ്റി സെന്ററിലാണ് ചടങ്ങുകൾ നടന്നത്.

അന്നേ ദിവസം വിവിധ ആരാധനാ ചടങ്ങുകൾ നടന്നു. പൊങ്കാല സമർപ്പണം, ഭഗവതി സേവ, പുഷ്പാഞ്ജലി, നാരങ്ങ വിളക്ക്, നാമസങ്കീർത്തനം, താലപ്പൊലി എന്നിവയ്ക്കുശേഷം ദീപാരാധനയും അന്നദാനവും നടന്നു.

താഴൂർ മന ഹരിനാരായണൻ നമ്പിടിശ്വരർ പൂജകൾക്ക് കർമികത്വം വഹിച്ചു. ലണ്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഭക്തർ പങ്കെടുത്ത ചടങ്ങുകൾ ഭക്തിപൂർണ്ണമായ അന്തരീക്ഷത്തിൽ നടന്നു.