ശ്രീരാമയന്ത്ര പ്രതിഷ്ഠാ ചടങ്ങിനായി അയോധ്യയിലേത്തിയ മാതാ അമൃതാനന്ദമയി ദേവിയ്ക്ക് ഭക്തിനിർഭരമായ സ്വീകരണം
അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിലെ രണ്ടാം നിലയിൽ നടക്കുന്ന ശ്രീരാമയന്ത്ര പ്രതിഷ്ഠാ ചടങ്ങിനായി അയോധ്യയിലെത്തിയ സദ് ഗുരു ശ്രീ മാതാ അമൃതാനന്ദമയി ദേവിയ്ക്ക് ഭക്തിനിർഭരമായ സ്വീകരണം. ചൈത്ര നവരാത്രിയുടെയും ഹിന്ദു പുതുവർഷത്തിന്റെയും തുടക്കം കുറിക്കുന്ന മാർച്ച് 19-നാണ് രാമക്ഷേത്രത്തിൽ ശ്രീരാമയന്ത്ര പ്രതിഷ്ഠാ ചടങ്ങ്.
അയോധ്യ : അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിലെ രണ്ടാം നിലയിൽ നടക്കുന്ന ശ്രീരാമയന്ത്ര പ്രതിഷ്ഠാ ചടങ്ങിനായി അയോധ്യയിലെത്തിയ സദ് ഗുരു ശ്രീ മാതാ അമൃതാനന്ദമയി ദേവിയ്ക്ക് ഭക്തിനിർഭരമായ സ്വീകരണം. ചൈത്ര നവരാത്രിയുടെയും ഹിന്ദു പുതുവർഷത്തിന്റെയും തുടക്കം കുറിക്കുന്ന മാർച്ച് 19-നാണ് രാമക്ഷേത്രത്തിൽ ശ്രീരാമയന്ത്ര പ്രതിഷ്ഠാ ചടങ്ങ്.
രാഷ്ട്രപതി ദ്രൗപദി മുർമുവും അമ്മയോടൊപ്പം പ്രതിഷ്ഠാ ചടങ്ങിൽ പങ്കെെടുക്കും. ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിൻറെ പ്രത്യേക ക്ഷണപ്രകാരമാണ് അമ്മ ചടങ്ങിൽ സംബന്ധിക്കുന്നത്. അമൃതപുരിയിൽ നിന്നും പ്രത്യേക ട്രെയിനിൽ സന്യാസ ശിഷ്യരും 1200 ഓളം വരുന്ന ആശ്രമ അന്തേവാസികളോടുമൊപ്പമെത്തിയ അമ്മയെ ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ ചേർന്ന് സ്വീകരിച്ചു.
ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് സാംസ്കാരിക ഉപദേശക സമിതി അംഗമായ യതീന്ദ്ര മിശ്ര അമ്മയെ ഹാരാർപ്പണം ചെയ്തു. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വൈദികർ നയിക്കുന്ന പൂജാകർമ്മങ്ങൾക്കൊപ്പം, ഏഴായിരത്തിലധികം അതിവിശിഷ്ട ക്ഷണിതാക്കൾ പങ്കെടുക്കുന്ന ശ്രീരാമയന്ത്ര പ്രതിഷ്ഠാ ചടങ്ങിന് അമ്മയുടെ സാന്നിധ്യം സവിശേഷമായ ഒരു ആധ്യാത്മിക പരിവേഷമാണ് ശ്രീരാമ ജന്മഭൂമിയായ അയോധ്യ നഗരത്തിന് പകരുന്നത്.