ഭക്തി നിർഭാരമായി ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിലെ മകരവിളക്ക് മഹോത്സവം  

ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ ജനുവരി 14 ന് മകരവിളക്ക് മഹോത്സവം ഭക്ത്യാദരപൂർവം ആഘോഷിച്ചു. അയ്യപ്പ ഭക്തർക്കായി സമ്പൂർണമായ പൂജാ-ആചാരങ്ങളും സാംസ്‌കാരിക പരിപാടികളും സംഘടിപ്പിച്ചു.

 

 റോച്ചസ്റ്റർ, കെന്റ് : ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ ജനുവരി 14 ന് മകരവിളക്ക് മഹോത്സവം ഭക്ത്യാദരപൂർവം ആഘോഷിച്ചു. അയ്യപ്പ ഭക്തർക്കായി സമ്പൂർണമായ പൂജാ-ആചാരങ്ങളും സാംസ്‌കാരിക പരിപാടികളും സംഘടിപ്പിച്ചു. ഇംഗ്ലണ്ടിലെ നൂറു കണക്കിന് അയ്യപ്പ ഭക്തർ എല്ലാ ചടങ്ങുകളിലും പങ്കെടുത്തു.

രാവിലെ 7.00 മണിക്ക് നട തുറക്കലോടെയാണ് മഹോത്സവ ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് 7.10 ന് നിർമാല്യ ദർശനം, 7.30 ന് ഉഷപൂജ,8:00 ന് ഗണപതി ഹോമം, 9.00 ന് ഉച്ചപൂജ എന്നിവ നടത്തപ്പെട്ടു.

വൈകുന്നേരം  5.30 മുതൽ വിശേഷൽ അഭിഷേകം, പൂജ, ദീപാരാധന, സഹസ്രനാമാർച്ചന.രാത്രി ചടങ്ങുകളിൽ 9.00 മണിക്ക് അത്താഴ പൂജ, 9.30 ന് പടി പൂജ, 9.45 ന് ഹരിവരാസനം നടത്തപ്പെട്ടു. പൂജകൾക്ക് അഭിജിത്തും താഴൂർ മന ഹരിനാരായണൻ നമ്പിടിശ്വരറും കർമികത്വം വഹിച്ചു. വെള്ളിയോട്ടില്ലാം അദ്രിത് വാസുദേവ് സഹകർമികത്വവും വഹിച്ചു. മകരവിളിക്കിനോടാനുബന്ധിച്ചു വിശ്വജിത്ത് തൃക്കാക്കര അവതരിപ്പിച്ച സോപാന സംഗീതം,  തത്വമസി ഭജൻസ് ഗ്രൂപ്പ്‌ യുകെ യുടെ നേതൃത്വത്തിൽ അവതരിപ്പിച്ച ഭജന, രമ്യ അരുൺ കൃഷ്ണൻ അവതരിപ്പിച്ച ഭരതനാട്യം എന്നിവ മകരവിളക്ക് പൂജകൾ ഭക്തി സാന്ദ്രമാക്കി.