ചന്ദ്രഗ്രഹണം: ആറ്റുകാൽ ഭഗവതിക്ഷേത്രത്തിൽ പൊങ്കാല ദിവസം ദർശനത്തിന് നിയന്ത്രണമുണ്ടാകും
ആറ്റുകാൽ ഭഗവതിക്ഷേത്രത്തിൽ പൊങ്കാല നടക്കുന്ന മാർച്ച് മൂന്നിന് പകൽ ദർശനത്തിന് നിയന്ത്രണമുണ്ടാകും.
ചന്ദ്രഗ്രഹണ ദിവസമായ 3-ന് ഉച്ചയ്ക്ക് നട അടയ്ക്കും
Feb 6, 2026, 09:15 IST
തിരുവനന്തപുരം: ആറ്റുകാൽ ഭഗവതിക്ഷേത്രത്തിൽ പൊങ്കാല നടക്കുന്ന മാർച്ച് മൂന്നിന് പകൽ ദർശനത്തിന് നിയന്ത്രണമുണ്ടാകും.
ചന്ദ്രഗ്രഹണ ദിവസമായ 3-ന് ഉച്ചയ്ക്ക് നട അടയ്ക്കും. 1.30 മുതൽ വൈകീട്ട് 7 മണി വരെയാണ് ദർശനത്തിന് നിയന്ത്രണമുള്ളത്. താലപ്പൊലി നേർച്ചക്കാർ ഉച്ചയ്ക്ക് 1.30-ന് മുൻപ് ദർശനം നടത്തണമെന്ന് ട്രസ്റ്റ് അധികൃതർ അറിയിച്ചു.