ഏത് മാറാവ്യാധിയും അകറ്റുന്ന വൈദ്യനാഥനായി ശിവൻ ;അത്യപൂർവ്വങ്ങളായ  ആചാരങ്ങളുള്ള  കാഞ്ഞിരങ്ങാട് ക്ഷേത്രം 

ശക്തമായ രോഗശാന്തി കഴിവുകൾക്ക് പേരുകേട്ട ക്ഷേത്രം.മാറാവ്യാധികളും രോഗപീഡകളും മാറുവാന്‍ ദൂരെ ദിക്കുകളിൽ നിന്നുപോലും വിശ്വാസികൾ തേടിയെത്തുന്ന ഈശ്വര സന്നിധി. അത്യപൂർവ്വങ്ങളായ വിശ്വാസങ്ങളും ആചാരങ്ങളുമുള്ള ഒരിടം.

 
Lord Shiva as the God of Medicine who cures any disease; Kanjirangad Temple with its ancient rituals

ശക്തമായ രോഗശാന്തി കഴിവുകൾക്ക് പേരുകേട്ട ക്ഷേത്രം.മാറാവ്യാധികളും രോഗപീഡകളും മാറുവാന്‍ ദൂരെ ദിക്കുകളിൽ നിന്നുപോലും വിശ്വാസികൾ തേടിയെത്തുന്ന ഈശ്വര സന്നിധി. അത്യപൂർവ്വങ്ങളായ വിശ്വാസങ്ങളും ആചാരങ്ങളുമുള്ള ഒരിടം.. വൈദ്യനാഥനായി ശിവനെ ആരാധിക്കുന്ന കാഞ്ഞിരങ്ങാട് ശ്രീ വൈദ്യനാഥ ക്ഷേത്രത്തിന്റെ സവിശേഷതകൾ നിരവധിയാണ് .

തളിപ്പറമ്പില്‍ നിന്നും ആലക്കോട് റൂട്ടില്‍ 6 കി.മീ മാറിയാണ് ക്ഷേത്രം  സ്ഥിതി ചെയ്യുന്നത് .പ്രധാന പ്രതിഷ്ട കിഴക്ക് മുഖമായ ശ്രീ വൈദ്യനാഥനാണ് .സ്വയം ഭൂവായ വിഗ്രഹമാണ് ഇവിടത്തെ പ്രതിഷ്ട.പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ വൈദ്യത്തിന്റെ നാഥനാണ് ഇവിടെ ശ്രീ പരമേശ്വരന്‍.ചർമ്മരോഗങ്ങൾ അനുഭവിക്കുന്ന നിരവധി ആളുകൾ പതിവായി ഈ ക്ഷേത്രത്തിൽ വരികയും ധാര നടത്തുന്നതിലൂടെ അവരുടെ രോഗങ്ങൾ ഭേദമാകുകയും ചെയ്യുന്നു.

കുംഭ മാസത്തിലെ "ശിവരാത്രി" ആണ് ഇവിടത്തെ പ്രധാന ഉത്സവം. "ആറും ഞായര്‍" ക്ഷേത്രത്തിലെ ഒരു പ്രധാന ആഘോഷമാണ്. ". "തിരുവാതിര" മറ്റൊരു പ്രധാന ആഘോഷമാണ്. എല്ലാ വര്‍ഷവും ധനു മാസത്തിലെ 10ം തീയ്യതി ക്ഷേത്ര നടയില്‍ വച്ചു കളിയാട്ടം നടത്താറുണ്ട്. ഉള്ളാറ്റില്‍ ഭഗവതി, വലിയ തമ്പുരാട്ടി എന്നിവയാണ് പ്രധാന തെയ്യക്കോലങ്ങൾ .

                                                 

ത്വക്ക് രോഗത്തിന് പ്രതിവിധി കണ്ടെത്താൻ 12 ആദിത്യന്മാരിൽ ഒരാൾ ക്ഷേത്രത്തിലെ വിഗ്രഹം പൂജ നടത്തിയെന്നാണ് ഒരു വിശ്വാസം. മറ്റുചില വായ്മൊഴികൾ അനുസരിച്ച് ചോള രാജാവായ ശതസോമൻ അന്തർജനങ്ങൾക്ക് ഭജനമിരിക്കുവാനായി നിർമ്മിച്ചതാണ് ഈ ക്ഷേത്രമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ശതസോമൻ തന്നെ ഈ ക്ഷേത്രം കശ്യപഗോത്രക്കാർക്ക് ദാനം നല്കുകയും ചെയ്തുവത്രെ.


പ്രാചീന കാലത്ത് കരസ്കാരണ്യ എന്നും ഈ ക്ഷേത്രം വിളിക്കപ്പെട്ടിട്ടുണ്ടത്രെ. എട്ടാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ചെല്ലൂർ നവോദയം ചെമ്പിലും ഈ ക്ഷേത്രത്തെ പരമാർശിക്കുന്നതിനാൽ, അതിനും മുൻപു തന്നെ ക്ഷേത്രം നിർമ്മിക്കപ്പെട്ടിടുണ്ടെന്നാണ് കരുതുന്നത്.

                         

 ചരിത്രമനുസരിച്ച്, ചോള രാജാവായ ശതസോമൻ അന്തർജനങ്ങൾക്ക് ( ഇരിക്കാനും ധ്യാനിക്കാനും വേണ്ടി ഈ ക്ഷേത്രം നിർമ്മിച്ചു. ചോള രാജാവായ ശതസോമൻ കശ്യപ ഗോത്രത്തിലെ ആളുകൾക്ക് ക്ഷേത്രം ദാനം ചെയ്തതായും പറയപ്പെടുന്നു.

തദ്ദേശീയ പ്രദേശത്ത്, ഇത് വളരെ ബഹുമാനിക്കപ്പെടുന്ന ത്രിമൂർത്തി ക്ഷേത്രങ്ങളിൽ ഒന്നാണ്,  ത്രിമൂർത്തി ക്ഷേത്രങ്ങളിൽ  ഒന്ന് തളിപ്പറമ്പ് ശിവക്ഷേത്രവും മറ്റൊന്ന് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രവുമാണ്. ശ്രീ വൈദ്യനാഥനും തളിപ്പറമ്പ് (ശ്രീ രാജ രാജേശ്വര), തൃച്ചംബരം (ഭഗവാൻ കൃഷ്ണൻ) എന്നീ ദേവതകളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു, തളിപ്പറമ്പ്-തൃച്ചംബരം-കാഞ്ഞിരങ്ങാട് ദേവസ്വത്താൽ നിയന്ത്രിക്കപ്പെടുന്നു.

                                            

ഈ ക്ഷേത്രത്തിൽ വന്നു വൈദ്യനാഥനായ ശിവനോട് പ്രാർത്ഥിച്ചാൽ രോഗങ്ങൾ അകലും എന്നാണ് വിശ്വാസം. കിഴക്കോട്ട് ദർശനമായി നിൽക്കുന്ന ശിവന് ക്ഷീരധാരയും ജലധാരയും വഴിപാടായി നല്കി ക്ഷേത്രത്തിൽ നിന്നുള്ള നിർദ്ദേശമനുസരിച്ച് ഭജനയിരുന്നാൽ കണ്ണുകളുടെ രോഗവും ത്വക്ക് രോഗവും നിശേഷം മാറുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.

 എല്ലാ ദിവസവുംരാവിലെ ദർശന സമയം 5.00 മുതൽ 12 വരെയും വൈകുന്നേരം 5:00 മുതൽ രാത്രി 8:00 PM വരെയാണ് സന്ധ്യാ പൂജയും ദർശന സമയവും. വിശ്വാസികൾക്ക് ഈ സമയത്ത് ക്ഷേത്ര ദർശനം നടത്താം.