വൈശാഖ മഹോത്സവം ; വിശ്വാസപെരുമയിൽ കൊട്ടിയൂർ പെരുമാൾക്ക് ഇളനീരാട്ടം നടന്നു
കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ സുപ്രധാന ചടങ്ങുകളിലൊന്നായ ഇളനീരാട്ടം അക്കരെ സന്നിധിയിൽ ഭക്തിനിർഭരമായി നടന്നു.
കൊട്ടിയൂർ :കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ സുപ്രധാന ചടങ്ങുകളിലൊന്നായ ഇളനീരാട്ടം അക്കരെ സന്നിധിയിൽ ഭക്തിനിർഭരമായി നടന്നു. ഇളനീരാട്ടത്തിന് മുന്നോടിയായി മുത്തപ്പൻ വരവും കയ്യാല ആക്രമണവും അരങ്ങേറിയതോടെ ഭക്തിയും കൗതുകവും നിറയുന്ന ഇത്തരത്തിലുള്ള ചടങ്ങുകൾ പുരാവൃത്തങ്ങളിലെ ചില സംഭവങ്ങളുടെ പുനർ ആവിഷ്കരണം ആണെന്നാണ് വിശ്വാസം.
ഇളനീരാട്ടത്തിന് തൊട്ടു മുൻപായി ആണ് മുത്തപ്പൻ വരവും കയ്യാല ആക്രമണവും നടത്തുക. രാത്രി കൊട്ടേരി കാവിൽ നിന്ന് മുത്തപ്പൻ ദൈവം വന്ന് ദക്ഷിണ വാങ്ങി മടങ്ങിയതിന് ശേഷമാണ് പെരുമാൾക്ക് ഇളനീരഭിഷേകം നടത്തിയത്. ഇളനീരാട്ടത്തിന് തൊട്ടു മുൻപായി ആണ് മുത്തപ്പൻ വരവും കയ്യാല ആക്രമണവും നടത്തുക. രാത്രി കിരാതമൂർത്തി വേഷത്തിൽ പുറങ്കലയൻ എത്തി.പാലക്കീഴിൽ നിന്ന് ദൈവത്തിനൊപ്പം ഓടിയെത്തിയ ഒറ്റപ്പിലാനും സംഘവും കോവിലകം കൈയാലയിൽ കയറി തീണ്ടി കൈയിൽ കിട്ടിയതൊക്കെ എടുത്തു കൊണ്ടുപോയി. ഘോര ശബ്ദമുഴക്കിയെത്തുന്ന കുറിച്ച് പടയാളികളാണ് കയ്യാല ആക്രമിക്കുക.
ഭയവും ഭക്തിയും കൗതുകവും ഒരുമിച്ച് നിറയുന്ന ഇത്തരത്തിലുള്ള ആചാരങ്ങൾ. പുരാവൃത്തങ്ങളിലെ ചില സംഭവങ്ങളുടെ പുനർ ആവിഷ്കരണം ആണെന്നാണ് വിശ്വാസം. ഇവർക്ക് മുന്നിലായി തിരുവൻചിറ കടന്ന് കിഴക്കേ തിരുനടയിൽ എത്തിയ ദൈവം ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ നിന്ന് എഴുന്നള്ളിച്ചെത്തിച്ച വാൾ വണങ്ങി. അരിയും കളഭവും ദക്ഷിണയായി സ്വീകരിച്ച് മടങ്ങി. ശേഷം രാശി വിളിച്ച് പെരുമാൾക്ക് ഇളനീരാട്ടം ആരംഭിച്ചു.ഉഷകാമ്പ്രം സ്ഥാനികന്റെ കാർമ്മികത്വത്തിലാണ് ഇളനീരാട്ടം നടത്തിയത്.
ജലം ശേഖരിച്ചതിന് ശേഷമുള്ള ഇളനീരുകൾ ഭക്തർക്ക് പ്രസാദമായി നൽകി.കിഴക്കേ നടയിൽ തിരുവൻചിറയിൽ സമർപ്പിക്കപ്പെട്ട ഇളനീർ കാര്യത്ത് കൈക്കോളന്റെ നേതൃത്വത്തിലാണ് അഭിഷേകത്തിനു വേണ്ടി ചെത്തിയൊരുക്കിയത്.മുഖം ചെത്തി ഇളനീർ മണിത്തറയിൽ കൂട്ടിയിട്ടു.ഈ ഇളനീർ രാത്രിയിൽ ശ്രീകോവിലിന് ഉള്ളിലേക്ക് മാറ്റി. ഇവിടെ നിന്നെടുത്താണ് അഭിഷേകം നടത്തിയത്.ഇളനീർ കൊത്തി ജലം സ്വർണം, വെള്ളി പാത്രങ്ങളിൽ നിറച്ച് മണിത്തറയിലെ സ്വയംഭൂ വിഗ്രഹത്തിൽ സമർപ്പിച്ചതോടെ 45 ദിവസം ഭക്തർ നോറ്റ കഠിനവ്രതം പരിസമാപ്തിയിലെത്തുകയായി.
കിഴക്കേ നടയിലെ തിരുവൻചിറയിൽ സമർപ്പിക്കപ്പെട്ട ഇളനീർ കാര്യത്ത് കൈക്കോളന്റെ നേതൃത്വത്തിൽ അഭിഷേകത്തിനായി ഒരുക്കി. മുഖം ചെത്തിയ ഇളനീർ മണിത്തറയിൽ കൂട്ടിയിട്ട ശേഷം രാത്രിയിൽ ശ്രീകോവിലിനുള്ളിലേക്ക് മാറ്റി. അവിടെ നിന്നെടുത്ത ഇളനീർ ജലം സ്വർണ-വെള്ളി പാത്രങ്ങളിൽ നിറച്ച് മണിത്തറയിലെ സ്വയംഭൂ വിഗ്രഹത്തിൽ അഭിഷേകം നടത്തി.
അഭിഷേകത്തിനുശേഷം ജലം ശേഖരിച്ച ഇളനീരുകൾ ഭക്തർക്ക് പ്രസാദമായി വിതരണം ചെയ്തു. ഇളനീരാട്ടം പൂർത്തിയായതോടെ 45 ദിവസം ഭക്തർ അനുഷ്ഠിച്ചിരുന്ന കഠിന വ്രതത്തിനും സമാപനമായി. ചടങ്ങുകൾ ദർശിക്കാൻ ആയിരക്കണക്കിന് ഭക്തരാണ് അക്കരെ സന്നിധിയിൽ എത്തിച്ചേർന്നത്.