കൊട്ടിയൂർ വൈശാഖ മഹോത്സവം ; പെരുമാളെ വണങ്ങാൻ ഞായറാഴ്ച അക്കരെ കൊട്ടിയൂരിൽ വൻ ഭക്തജന പ്രവാഹം
പരമശിവനും പാർവതീദേവിയും പ്രധാന ആരാധനാമൂർത്തികളായ കൊട്ടിയൂർ ക്ഷേത്രം പൗരാണിക ഹിന്ദു ക്ഷേത്രങ്ങളിൽ ഒന്നാണ്. സഹ്യമലനിരകളുടെ താഴ്വരയിൽ പ്രകൃതിഭംഗിയാൽ അലങ്കരിയ്ക്കപ്പെട്ട ക്ഷേത്രം ഒരു കാഴ്ച തന്നെയാണ്. വൈശാഖ മഹോത്സവത്തിന്റെ മൂന്നാം ദിവസം കൊട്ടിയൂരും പരിസരവും ജനനിബിഡം.
സ്കൂൾ തുറക്കുന്നതിന് മുൻപും ഉത്സവം തുടങ്ങുന്ന ആദ്യ ഞായറാഴ്ചയെന്ന നിലയിലും വെളുപ്പിന് മുതൽ കൊട്ടിയൂരിലേക്ക് തീർഥാടക പ്രവാഹമായിരുന്നു. കർണാടകയിൽ നിന്ന് റെക്കോഡ് ജനക്കൂട്ടം കൊട്ടിയൂരിൽ എത്തി. പുലർച്ചെ മുതൽ ടൂറിസ്റ്റ് ബസ്സുകളും ചെറുതും വലുതുമായ വാഹനങ്ങളും കൊട്ടിയൂർ ലക്ഷ്യമാക്കി കുതിച്ചെത്തി. സ്ത്രീകളും കുട്ടികളും അടങ്ങിയ കുടുംബങ്ങളാണ് കൊട്ടിയൂരിൽ ഞായറാഴ്‌ച എത്തിയവരിൽ ഭൂരിഭാഗവും.
കൊട്ടിയൂർ : പരമശിവനും പാർവതീദേവിയും പ്രധാന ആരാധനാമൂർത്തികളായ കൊട്ടിയൂർ ക്ഷേത്രം പൗരാണിക ഹിന്ദു ക്ഷേത്രങ്ങളിൽ ഒന്നാണ്. സഹ്യമലനിരകളുടെ താഴ്വരയിൽ പ്രകൃതിഭംഗിയാൽ അലങ്കരിയ്ക്കപ്പെട്ട ക്ഷേത്രം ഒരു കാഴ്ച തന്നെയാണ്. വൈശാഖ മഹോത്സവത്തിന്റെ മൂന്നാം ദിവസം കൊട്ടിയൂരും പരിസരവും ജനനിബിഡം.
സ്കൂൾ തുറക്കുന്നതിന് മുൻപും ഉത്സവം തുടങ്ങുന്ന ആദ്യ ഞായറാഴ്ചയെന്ന നിലയിലും വെളുപ്പിന് മുതൽ കൊട്ടിയൂരിലേക്ക് തീർഥാടക പ്രവാഹമായിരുന്നു. കർണാടകയിൽ നിന്ന് റെക്കോഡ് ജനക്കൂട്ടം കൊട്ടിയൂരിൽ എത്തി. പുലർച്ചെ മുതൽ ടൂറിസ്റ്റ് ബസ്സുകളും ചെറുതും വലുതുമായ വാഹനങ്ങളും കൊട്ടിയൂർ ലക്ഷ്യമാക്കി കുതിച്ചെത്തി. സ്ത്രീകളും കുട്ടികളും അടങ്ങിയ കുടുംബങ്ങളാണ് കൊട്ടിയൂരിൽ ഞായറാഴ്‌ച എത്തിയവരിൽ ഭൂരിഭാഗവും.
തിരുവഞ്ചിറ രാവിലെ മുതൽ ജനസാഗരമായി. വൈകിട്ട് പെയ്ത കനത്ത മഴയും ജനത്തിരക്കിനെ ബാധിച്ചില്ല. കൂടുതൽ പാർക്കിങ് സൗകര്യങ്ങൾ ഒരുക്കിയും പൊലീസിന്റെ ഇടപെടലും വഴി ഇത്തവണ ഗതാഗതക്കുരുക്ക് രൂക്ഷമായില്ല. അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ താൽക്കാലിക ശ്രീകോവിൽ നിർമാണം ഞായറാഴ്ച ആരംഭിച്ചു. മുള, ഓട, ഞെട്ടിപ്പനയോല എന്നിവ ഉപയോഗിച്ചാണ് താൽക്കാലിക ശ്രീകോവിൽ നിർമിക്കുക. ബ്രാഹ്മണ സ്ഥാനികരുടെ നേതൃത്വത്തിൽ ശ്രീകോവിൽ ഇല്ലാതെ മണിത്തറയിലാണ് പാരമ്പര്യ രീതിയിലുള്ള പൂജകൾ.