ഭക്തജനങ്ങൾക്കായി കൊട്ടിയൂർ ദേവസ്വത്തിന്റെ വെള്ളി ലോക്കറ്റ് ; ആദ്യ വിൽപ്പന  ഉദ്ഘാടനം ചെയ്ത് കൊല്ലൂർ മൂകാംബിക ദേവീക്ഷേത്രം തന്ത്രി ഡോ. രാമചന്ദ്ര അഡിഗ

പെരുമാളിനെ വണങ്ങാൻ, പ്രകൃതിയും മനുഷ്യനും ഭൂതഗണങ്ങളും ദേവഗണങ്ങളും ഒന്നിക്കുന്ന മഹോത്സവമാണ് കൊട്ടിയൂർ വൈശാഖോത്സവം. ഭക്തജനങ്ങൾക്കായി കൊട്ടിയൂർ ദേവസ്വം ഒരുക്കുന്ന വെള്ളി ലോക്കറ്റുകളുടെ ആദ്യ വില്പന കൊട്ടിയൂർ അക്കരെ ക്ഷേത്രം ദേവസ്വം ഓഫീസിൽ വച്ച് നടന്നു. കൊല്ലൂർ മൂകാംബിക ദേവീ ക്ഷേത്രം തന്ത്രി ഡോക്ടർ രാമചന്ദ്ര അഡിഗ മുംബൈ സ്വദേശിനി ലിയ ദിനാലിന് വെള്ളി ലോക്കറ്റ് കൈമാറി വിൽപന ഉദ്ഘാടനം ചെയ്തു. 

ബാവലിപ്പുഴയിലെ ഓളങ്ങൾ പോലും പഞ്ചാക്ഷരി ജപിക്കുന്ന മഹാതീർത്ഥാടന കാലമാണ് കൊട്ടിയൂരിലേത്. കൊട്ടിയൂരിലെത്തുന്ന ഭക്തർക്കായി വെള്ളി ലോക്കറ്റുകളാണ് കൊട്ടിയൂർ ദേവസ്വം ഒരുക്കിയിരിക്കുന്നത്.  ഭ​ഗവാന്റെ അനു​ഗ്രഹത്തിനായി വെള്ളി ലോക്കറ്റ് ധരിക്കാമെന്നും എല്ലാവർക്കും ഭ​ഗവാന്റെ അനു​ഗ്രഹം ലഭിക്കട്ടെയെന്നും വെള്ളി ലോക്കറ്റുകളുടെ ആദ്യ വില്പന ഉദ്ഘാടനം ചെയ്ത് കൊണ്ട് കൊല്ലൂർ മൂകാംബിക ദേവീ ക്ഷേത്രം തന്ത്രി ഡോക്ടർ രാമചന്ദ്ര അഡിഗ പറഞ്ഞു.

 കണ്ണൂർ : പെരുമാളിനെ വണങ്ങാൻ, പ്രകൃതിയും മനുഷ്യനും ഭൂതഗണങ്ങളും ദേവഗണങ്ങളും ഒന്നിക്കുന്ന മഹോത്സവമാണ് കൊട്ടിയൂർ വൈശാഖോത്സവം. ഭക്തജനങ്ങൾക്കായി കൊട്ടിയൂർ ദേവസ്വം ഒരുക്കുന്ന വെള്ളി ലോക്കറ്റുകളുടെ ആദ്യ വില്പന കൊട്ടിയൂർ അക്കരെ ക്ഷേത്രം ദേവസ്വം ഓഫീസിൽ വച്ച് നടന്നു. കൊല്ലൂർ മൂകാംബിക ദേവീ ക്ഷേത്രം തന്ത്രി ഡോക്ടർ രാമചന്ദ്ര അഡിഗ മുംബൈ സ്വദേശിനി ലിയ ദിനാലിന് വെള്ളി ലോക്കറ്റ് കൈമാറി വിൽപന ഉദ്ഘാടനം ചെയ്തു. 

ബാവലിപ്പുഴയിലെ ഓളങ്ങൾ പോലും പഞ്ചാക്ഷരി ജപിക്കുന്ന മഹാതീർത്ഥാടന കാലമാണ് കൊട്ടിയൂരിലേത്. കൊട്ടിയൂരിലെത്തുന്ന ഭക്തർക്കായി വെള്ളി ലോക്കറ്റുകളാണ് കൊട്ടിയൂർ ദേവസ്വം ഒരുക്കിയിരിക്കുന്നത്.  ഭ​ഗവാന്റെ അനു​ഗ്രഹത്തിനായി വെള്ളി ലോക്കറ്റ് ധരിക്കാമെന്നും എല്ലാവർക്കും ഭ​ഗവാന്റെ അനു​ഗ്രഹം ലഭിക്കട്ടെയെന്നും വെള്ളി ലോക്കറ്റുകളുടെ ആദ്യ വില്പന ഉദ്ഘാടനം ചെയ്ത് കൊണ്ട് കൊല്ലൂർ മൂകാംബിക ദേവീ ക്ഷേത്രം തന്ത്രി ഡോക്ടർ രാമചന്ദ്ര അഡിഗ പറഞ്ഞു.

കൊട്ടിയൂർ അക്കരെ ക്ഷേത്രം ദേവസ്വം ഓഫീസിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ കൊട്ടിയൂർ ദേവസ്വം ചെയർമാൻ തിട്ടയിൽ നാരായണ നായർ, ട്രസ്റ്റി കുഞ്ഞികൃഷ്ണൻ നായർ, എക്സിക്യൂട്ടീവ് ഓഫീസർ കെ ഗോകുൽ, എൻ പ്രശാന്ത്, സി ഹരിദാസ്, എൻ.പി പ്രമോദ് തുടങ്ങിയവർ പങ്കെടുത്തു.

അതെ സമയം, വൈശാഖ മഹോത്സവത്തിന്റെ മൂന്നാം ദിവസം കൊട്ടിയൂരിൽ വൻ ഭക്തജനത്തിരക്കായിരുന്നു അനുഭവപ്പെട്ടത്. സ്കൂൾ തുറക്കുന്നതിന് മുൻപും ഉത്സവം തുടങ്ങുന്ന ആദ്യ ഞായറാഴ്ചയെന്ന നിലയിലും വെളുപ്പിന്‌ മുതൽ കൊട്ടിയൂരിലേക്ക്‌ തീർഥാടക പ്രവാഹമായിരുന്നു.