വൈശാഖോത്സവത്തിനെത്തുന്ന ഭക്തർക്ക് ആശ്വാസമായി കൊട്ടിയൂർ ദേവസ്വം ഒരുക്കുന്ന അന്നദാനം
ബാവലിപ്പുഴയോരത്തെ ചരിത്രപ്രസിദ്ധമായ ശിവക്ഷേത്രമാണ് കൊട്ടിയൂരിലേത്. ഉത്തര മലബാറിന്റെ മാത്രമല്ല കേരളത്തിലെ തന്നെ പ്രധാനപ്പെട്ട ആരാധനാലയം .ദക്ഷയാഗത്തിന്റെ ഐതിഹ്യം പേറുന്ന കൊട്ടിയൂരിൽ ദർശനം തേടി നാനാഭാഗത്തു നിന്നും ലക്ഷക്കണക്കിന് ഭക്തരാണ് ഒഴുകിയെത്തുന്നത്
ബാവലിപ്പുഴയോരത്തെ ചരിത്രപ്രസിദ്ധമായ ശിവക്ഷേത്രമാണ് കൊട്ടിയൂരിലേത്. ഉത്തര മലബാറിന്റെ മാത്രമല്ല കേരളത്തിലെ തന്നെ പ്രധാനപ്പെട്ട ആരാധനാലയം .ദക്ഷയാഗത്തിന്റെ ഐതിഹ്യം പേറുന്ന കൊട്ടിയൂരിൽ ദർശനം തേടി നാനാഭാഗത്തു നിന്നും ലക്ഷക്കണക്കിന് ഭക്തരാണ് ഒഴുകിയെത്തുന്നത് .വൈശാഖോത്സവത്തിനെത്തുന്ന ഭക്തർക്ക് ആശ്വാസമാവുകയാണ് കൊട്ടിയൂർ ദേവസ്വം ഒരുക്കുന്ന അന്നദാനം .
മഴയിൽ കുളിച്ച് ഉത്സവത്തിലാണ് വൈശാഖ ഭൂമി. ആ വിശ്വാസമഴയിൽ കുതിരാനും പ്രകൃതിയോടു ചേർന്നുനിന്ന് പ്രാർഥനയിൽ അലിയാനും ഭക്തരെത്തുമ്പോൾ കൊട്ടിയൂർ ദേവസ്വം നടത്തുന്ന അന്നദാനം ഭക്തരുടെ വയറും മനസ്സും നിറയ്ക്കുന്നത് . ബുദ്ധിമുട്ടുകളേതുമില്ലാതെ ഭക്തർക്ക് സുഗമമായി ഭക്ഷണം കഴിക്കാൻ വിപുലമായ സൗകര്യമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത് .
പേരാവൂർ ഡിവൈഎസ്പി കെ വി പ്രമോദനാണു അന്നദാന വിതരണത്തിന്റെ ഉദ്ഘടനം നിർവഹിച്ചത് .ദേവസ്വത്തിന്റെയും
നിരവധി സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ കുടിവെള്ള വിതരണവും ചുക്കുകാപ്പി വിതരണവും ഇവിടെയുണ്ട് .