ഗരുഡന്റെ അഭിഷേകം നാളികേരത്തിൽ ; ഗരുഡനും ശ്രീകൃഷ്ണനും മോഹിനി സ്വരൂപത്തിലുള്ള മഹാവിഷ്ണുവും  പ്രധാന പ്രതിഷ്ഠകളായ  കേരളത്തിലെ അപൂർവ ക്ഷേത്രം

ഗരുഡനും ശ്രീകൃഷ്ണനും മോഹിനി സ്വരൂപത്തിലുള്ള മഹാവിഷ്ണുവും  പ്രധാന പ്രതിഷ്ഠകളായ  അപൂർവ ക്ഷേത്രം .എറണാകുളം ജില്ലയിലെ  ചോറ്റാനിക്കര ദേവി ക്ഷേത്രത്തിൽ നിന്ന് 4 കിലോമീറ്റർ മാറി തിരുവാണിയൂർ പഞ്ചായത്തിലാണ് ചെമ്മനാട് ശ്രീകൃഷ്ണ ഗരുഡ മഹാവിഷ്ണു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 

ആയിരത്തിലേറെ വർഷം പഴക്കമുള്ള ക്ഷേത്രമാണിത്. ഈ ക്ഷേത്രത്തിൽ ദർശനം നടത്തി വഴിപാടുകൾ കഴിക്കുന്നത് രാഹുർ ദോഷം, വാസ്തുദോഷം, രക്തം, ത്വക്ക്, നട്ടെല്ല്, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, കുട്ടികൾക്കുണ്ടാകുന്ന പക്ഷിപീഡ, സംസാര വൈകല്യം, കേൾവിക്കുറവ്, ക്ഷീണം, ഉറക്കമില്ലായ്മ തുടങ്ങിയവയ്ക്കെല്ലാം പരിഹാരമാണ്. ഗരുഡ ദർശനം നടത്തി യഥാവിധി വഴിപാടുകൾ നടത്തിയാൽ ദോഷങ്ങൾ അകലുമെന്നാണ് വിശ്വാസം.

 ഗുരുവായൂര്‍ ക്ഷേത്രവുമായി ഏറെ സാമ്യമുള്ളതാണ് ഇവിടുത്തെ ആചാരങ്ങള്‍. ഒരേ ഭിത്തിക്ക് അഭിമുഖമായിട്ടാണ് ശ്രീകൃഷ്ണന്റേയും മഹാവിഷ്ണുവിന്റെയും ശ്രീകോവിലുകൾ. സർപ്പദോഷത്തിന് പരിഹാരമായി ഇവിടെ ദർശനം നടത്തി വഴിപാടുകൾ നടത്തിയാൽ മതിയെന്നാണ് വിശ്വാസം.

ആദ്യമായി അഭിഷേകം ചെയ്തത് നാളികേരത്തിലായതിനാല്‍ ദിവസവും രാവിലെ ഗരുഡന്റെ അഭിഷേകം നാളികേരത്തിലാണ്. ഗരുഡനെ ക്ഷേത്രത്തിന്റെ പുറത്തേക്ക് എഴുന്നുള്ളിക്കാറില്ല. ക്ഷേത്രത്തിന്റെ ദൈനംദിന  കാര്യങ്ങള്‍, ഉത്സവം എന്നിവ  ചെമ്മനാട് ശ്രീ കൃഷ്ണ സേവ സമിതിയാണ് നടത്തി വരുന്നത്. രാവിലെ 5.30 മുതൽ 10 വരെയും വൈകിട്ട്  5.30 മുതൽ 7 വരെയുമാണ് ദർശന സമയം. ചെമ്മനാട്ടപ്പന് ഒരു കുടം വെണ്ണയും ഗരുഡ ഭഗവാന് ഒരു പിടി പണവും സമർപ്പണം വിഷു ദിനത്തിൽ പ്രധാനമാണ്.