കെന്റ് അയ്യപ്പ ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ കർക്കിടക വാവുബലി 12-ന് ; ഒരുക്കങ്ങൾ പൂർത്തിയായി

ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ കർക്കിടക വാവുബലി അനുഷ്ഠാനങ്ങൾ ഓഗസ്റ്റ് 12 (ബുധനാഴ്ച) കെന്റിലെ റോച്ചസ്റ്റർ റിവർ മെഡ്‍വേയിൽ രാവിലെ 11.30 മുതൽ ഉച്ചയ്ക്ക് 3.00 വരെ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടക്കും.

 

ലണ്ടൻ : ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ കർക്കിടക വാവുബലി അനുഷ്ഠാനങ്ങൾ ഓഗസ്റ്റ് 12 (ബുധനാഴ്ച) കെന്റിലെ റോച്ചസ്റ്റർ റിവർ മെഡ്‍വേയിൽ രാവിലെ 11.30 മുതൽ ഉച്ചയ്ക്ക് 3.00 വരെ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടക്കും. പിതൃസ്മരണയും ആത്മശാന്തിയും ലക്ഷ്യമാക്കി നടത്തുന്ന പവിത്ര ബലിതർപ്പണ ചടങ്ങുകളിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഹിന്ദു വിശ്വാസികൾ പങ്കെടുക്കുമെന്ന് സം ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ കർക്കിടക വാവുബലി അനുഷ്ഠാനങ്ങൾ ഓഗസ്റ്റ് 12 (ബുധനാഴ്ച) കെന്റിലെ റോച്ചസ്റ്റർ റിവർ മെഡ്‍വേയിൽ രാവിലെ 11.30 മുതൽ ഉച്ചയ്ക്ക് 3.00 വരെ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടക്കും. ഘാടകർ അറിയിച്ചു.

 അഭിജിത്, വടക്കേവെളിയില്ലം  വിഷ്ണുരവി, താഴൂർ മന  ഹരിനാരായണൻ എന്നിവരുടെ കാർമ്മികത്വത്തിൽ പ്രധാന പൂജാദി കർമ്മങ്ങളും ആചാരാനുഷ്ഠാനങ്ങളും നടക്കും.

കർക്കിടക വാവുബലി 2026-ന്റെ ഭാഗമായി താഴെപ്പറയുന്ന ചടങ്ങുകൾ നടക്കുന്നതാണ്:

•    കർക്കിടക വാവു ബലിതർപ്പണം 
•    തിലഹോമം 
•    പിതൃസായൂജ്യ പൂജ

പൂർവികരോടുള്ള കൃതജ്ഞതയും സ്മരണയും പ്രകടിപ്പിക്കുന്നതിനും അവരുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നതിനും അതീവ പ്രാധാന്യമുള്ള ചടങ്ങാണ് കർക്കിടക വാവുബലി. വിശ്വാസത്തോടും ഭക്തിയോടും കൂടി ഈ പുണ്യകർമ്മത്തിൽ പങ്കുചേരാൻ എല്ലാ ഭക്തജനങ്ങളെയും കെന്റ് അയ്യപ്പ ക്ഷേത്രം സ്വാഗതം ചെയ്യുന്നതായി ക്ഷേത്രഭാരവാഹികൾ അറിയിച്ചു.
ചടങ്ങിൽ പങ്കെടുക്കാൻ മുൻകൂർ രജിസ്‌ട്രേഷൻ ചെയ്യേണ്ടതാണ്. രജിസ്‌ട്രേഷൻ ചെയ്യുന്നതിനുള്ള അവസാന തീയതി 2026 ഓഗസ്റ്റ് 9 (ഞായറാഴ്ച) ആണ്.

കൂടുതൽ വിവരങ്ങൾക്ക്:

07838 170203
07985 245890

ഓൺലൈൻ രജിസ്‌ട്രേഷൻ:
https://booking.kentayyappatemple.org/Default.aspx?i=8

കെന്റ് അയ്യപ്പ ക്ഷേത്രം
കെന്റ് ഹിന്ദു സമൂഹത്തിന്റെ ആത്മീയ-സാംസ്‌കാരിക കേന്ദ്രമായി പ്രവർത്തിക്കുന്ന കെന്റ് അയ്യപ്പ ക്ഷേത്രം, വർഷം മുഴുവൻ വിവിധ ഹിന്ദു ആചാരങ്ങളും ഉത്സവങ്ങളും പൂജകളും സമൂഹസേവന പ്രവർത്തനങ്ങളും സംഘടിപ്പിച്ചുവരുന്നു.